Tap to Read ➤

ആരാധകർ ഭക്തരായി! സ്വന്തം പേരിൽ ക്ഷേത്രം വന്ന നായികമാർ‌

തമിഴ്, തെലുങ്ക് ഭാഷകളിൽ നായിക നടിമാർക്ക് വലിയ സ്വീകാര്യത ആണ് ലഭിക്കുന്നത്. ആരാധന മൂത്ത് ഇവരിൽ ചിലർക്ക് വേണ്ടി ക്ഷേത്രങ്ങൾ വരെ പണിതിട്ടുണ്ട്.
Abhinand Chandran
ചെന്നെെയിലാണ് നടി നിധി അ​ഗർവാളിന്റെ പേരിൽ ക്ഷേത്രം ഉള്ളത്. ഒരു പ്രണയ ദിനത്തിലാണ്
നടിക്ക് ആരാധകർ ക്ഷേത്രം പണിതത്.
തമിഴ്നാട്ടിലെ ആരാധകനാണ് ഹണി റോസിന് വേണ്ടി ക്ഷേത്രം പണിതത്. നടി തന്നെയാണ് അടുത്തിടെ ഇക്കാര്യം തുറന്ന് പറഞ്ഞത്.
തിരുനെൽവേലിയിലാണ് നമിതയ്ക്ക് ക്ഷേത്രം പണിതത്. എല്ലാ മതക്കാർക്കും തന്റെ ക്ഷേത്രത്തിൽ വരാനാവണമെന്ന് മുമ്പ് നമിത പറഞ്ഞിരുന്നു.
ഖുശ്ബുവിന് ആരാധകർ ട്രിച്ചിയിലാണ് ക്ഷേത്രം പണിതത്. പിന്നീട് ലൈം​ഗിക തൊഴിലിനെ പറ്റി നടത്തിയ പരാമർശത്തിന് പിന്നാലെ ഈ ക്ഷേത്രം തകർക്കപ്പെട്ടു.
തമിഴ്, തെലുങ്ക് സിനിമകളിൽ വൻ ആരാധക വൃന്ദമുള്ള ഹൻസികയ്ക്കും ക്ഷേത്രം പണിയാൻ ആരാധകർ ഒരുങ്ങിയിരുന്നു. എന്നാൽ ഇത് വേണ്ടെന്ന് നടി വ്യക്തമാക്കി.
ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്കും ആരാധകർ ക്ഷേത്രം പണിയാൻ തീരുമാനിച്ചിരുന്നു, എന്നാൽ തന്റെ പേരിൽ ക്ഷേത്രം വേണ്ടെന്ന് നയൻസ് വ്യക്തമാക്കി.
നടി സമാന്തയ്ക്കും ക്ഷേത്രം പണിയാൻ ഒരുങ്ങിയതായിരുന്നു ആരാധകർ. ഇതിന് വേണ്ടി പണപ്പിരിവും തുടങ്ങി. എന്നാൽ നടി ക്ഷേത്രം വേണ്ടെന്ന് പറഞ്ഞു.