Tap to Read ➤

നിറയെ തത്തകളുളള മരം, ഗോദാവരി..., കാനിലേക്ക് 6 ഇന്ത്യന്‍ ചിത്രങ്ങള്‍

കാന്‍ ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുത്ത 6 ഇന്ത്യന്‍ ചിത്രങ്ങളെക്കുറിച്ച് കൂടുതലറിയാം
ബിശ്വജിത് ബോറ സംവിധാനം ചെയ്ത ചിത്രമാണ് ബൂംബാ റൈഡ്. ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ബ്രഹ്‌മപുത്ര നദിയുടെ തീരത്ത്‌ അസമിലായിരുന്നു സിനിമയുടെ ചിത്രീകരണം
ശങ്കര്‍ ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ആല്‍ഫ ബീറ്റ ഗാമ
ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് നിറയെ തത്തകളുള്ള മരം. എട്ടുവയസുകാരൻ ‘പൂഞ്ഞാൻ’ ബോട്ട് ജെട്ടിക്ക് അരികിൽ കാണുന്ന അന്ധനായ വൃദ്ധന്റെ വീടുതേടി നടത്തുന്ന യാത്രയാണ് ചിത്രം പറയുന്നത്
അചല്‍ മിശ്ര സംവിധാനം ചെയ്ത ചിത്രമാണ് ധുയിന്‍. തെരുവ് നാടകങ്ങള്‍ കളിച്ച് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്ന നടനെക്കുറിച്ചാണ് ചിത്രം കഥ പറയുന്നത്
പ്രശസ്ത ബഹിരാകാശ ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ജീവിത കഥയെ ആസ്പദമാക്കി മാധവന്‍ ചെയ്ത ചിത്രമാണ് റോക്കറ്ററി ദ നമ്പി ഇഫക്റ്റ്. നമ്പി നാരായണന്റെ സംഭവബഹുലമായ ജീവിതകഥയാണ് അണിയറ പ്രവര്‍ത്തകര്‍ വെള്ളിത്തിരയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്
നിഖില്‍ മഹാജന്‍ സംവിധാനം ചെയ്ത മറാത്തി ചിത്രമാണ് ഗോദാവരി. മരണത്തെ നേരിടുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഗോദാവരി തീരീത്തുള്ള നാസിക്കാണ് ചിത്രത്തിന്റെ പശ്ചാത്തലം
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക