Tap to Read ➤
കളി കാര്യമായി: പരിപാടിക്കിടെ പാതിവഴിയില്‍ ഇറങ്ങി പോയവര്‍
എല്ലാത്തിനും ഒരു പരിധിയുണ്ട്! കളിയാക്കലുകള്‍ ഇഷ്ടപ്പെടാതെ പരിപാടിക്കിടെ ഇറങ്ങി പോയ താരങ്ങള്‍
Saranya KV
അമിതാഭ് ബച്ചനെ കളിയാക്കി സംസാരിച്ചതിനെ തുടര്‍ന്നായിരുന്നു റിതേഷ് ദേശ്മുഖിന്റെ കോമഡി പരിപാടിയില്‍ നിന്നും അഭിഷേക് ബച്ചന് ഇറങ്ങി പോയത്
പരിപാടി അവതരിപ്പിക്കുന്നതിനിടെ കാണികളില്‍ ഒരാള്‍ സ്റ്റേജിലേക്ക് പണമെറിഞ്ഞപ്പോഴായിരുന്നു അക്ഷര സിങ്ങ് ദേഷ്യത്തോടെ സ്റ്റേജില്‍ നിന്നും ഇറങ്ങിപ്പോയത്
കപില്‍ ശര്‍മയുടെ ഷോയില്‍ വെച്ചായിരുന്നു നടന് ജോണ്‍ എബ്രഹാം ദേഷ്യത്തോടെ ഇറങ്ങിപോയത്
തന്റെ അഭിനയത്തെ കളിയാക്കി തമാശ പറഞ്ഞതായിരുന്നു ജോണ്‍ എബ്രഹാമിനെ ചൊടിപ്പിച്ചത്
മൂവിങ്ങ് ഇന്‍ വിത്ത് മലൈക എന്ന പരിപാടിയില്‍ വച്ചായിരുന്നു നോറ ഫത്തേഹി ഇറങ്ങി പോയത്
പരിപാടിക്കിടെ അവതാരക അപമാനിച്ചു എന്നതായിരുന്നു നോറ ഫത്തേഹിയെ ചൊടിപ്പിച്ചത്
പിടിവി സ്പോര്‍ട്സ് ചാനലിന്റെ പരിപാടിക്കിടെ അവതാരകന് ''പാതിവഴിയില്‍ വച്ച് വേണമെങ്കില്‍ താങ്കള്‍ക്ക് പോകാമെന്ന് '' പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ദേഷ്യം പിടിച്ച് പാക്കിസ്ഥാന് ബൗളര്‍ ഷൊയ്ബ് അക്തര്‍ ഇറങ്ങി പോയത്