Tap to Read ➤

ഈ നടിമാര്‍ ഇപ്പോള്‍ എവിടെ ?

ആദ്യ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെടുകയും പിന്നീട് മലയാള സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത നടിമാര്‍..!
പ്രിയം എന്ന ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് ദീപ നായര്‍. എന്നാല്‍ പിന്നീട് മലയാള ചിത്രങ്ങളിലൊന്നും ദീപ അഭിനയിച്ചില്ല
നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിലെ നായികയായിരുന്നു ഗായത്രി രഘുറാം. ഇപ്പോള്‍ മലയാളത്തിലെയും തമിഴിലെയും അറിയപ്പെടുന്ന കൊറിയോഗ്രാഫറാണ് ഗായത്രി
കേരളഹൗസ് ഉടന്‍ വില്‍പ്പനയ്ക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു രതി അറുമുഖത്തിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. പിന്നീട് തെലുങ്ക്, തമിഴ് ചിത്രങ്ങളിലായിരുന്നു നടി സജീവമായത്
സംഗീത ശിവന്‍ സംവിധാനം ചെയ്ത സ്‌നേഹപൂര്‍വ്വം അന്ന എന്ന ചിത്രത്തിലൂടെയാണ് വൈഭവി മലയാളത്തിലെത്തുന്നത്. നിലവില്‍ ബോളിവുഡിലെ പ്രശസ്ത നൃത്ത സംവിധായകരില്‍ ഒരാളാണ് വൈഭവി
2004ല്‍ പുറത്തിറങ്ങിയ തെക്കേക്കര സൂപ്പര്‍ഫാസ്റ്റ് ആണ് ഗായത്രി ശാസ്ത്രി അഭിനയിച്ച ആദ്യ മലയാള ചിത്രം. പിന്നീട് മലയാള ചിത്രങ്ങളിലൊന്നും നടി അഭിനയിച്ചില്ല
1999ല്‍ പുറത്തിറങ്ങിയ മഴവില്ല് എന്ന മലയാളചിത്രത്തിലൂടെയാണ് പ്രീതി ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെലുങ്ക്, ഹിന്ദി, കന്നഡ,പഞ്ചാബി തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക