Tap to Read ➤

വിവാഹത്തോടെ സിനിമയോട് ഗുഡ് ബൈ പറഞ്ഞ നായികമാര്‍

ഒരു കാലത്ത് സിനിമയില്‍ തിളങ്ങി നില്‍ക്കുകയും, പിന്നീട് വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്ത നിരവധി നടിമാര്‍ മലയാള സിനിമയിലുണ്ട്.
2009 ഫെബ്രുവരി 5ന് കാവ്യയും നാഷനല്‍ ബാങ്ക് ഓഫ് കുവൈറ്റില്‍ സാങ്കേതിക ഉപദേഷ്ടാവായ നിഷാല്‍ചന്ദ്രയുമായി വിവാഹം കഴിഞ്ഞു. തുടര്‍ന്ന് ചലച്ചിത്രരംഗത്തു നിന്നും കാവ്യ വിട്ടുനിന്നു.
1990 വരെ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ദിവ്യ ഉണ്ണിയ്ക്ക് 2000 ന് ശേഷം അവസരങ്ങള്‍ താരതമ്യേനെ കുറഞ്ഞിരുന്നു പിന്നീട് വിവാഹശേഷം ദിവ്യ ചലച്ചിത്രരംഗത്ത് നിന്നും വിട്ടുനിന്നു
പ്രശസ്ത സംവിധായകൻ ഷാജി കൈലാസുമായുള്ള വിവാഹത്തോടെയാണ് ആനി ചലച്ചിത്രരംഗത്തുനിന്നും വിട്ടുനിന്നത്
നടന്‍ ബിജു മേനോനുമായുള്ള വിവാഹത്തിനുശേഷമാണ്‌ അഭിനയരംഗത്തു നിന്നും സംയുക്ത വിട്ടുനിന്നത്. തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്
'വിവാഹിതരേ ഇതിലേ ഇതിലേ' എന്ന ചിത്രത്തിലൂടെയായിരുന്നു പാര്‍വതി ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് 1992ല്‍ നടന്‍ ജയറാമിനെ വിവാഹം ചെയ്യുകയും സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു
സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള വിവാഹത്തോടെയാണ് ലിസി സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തത്. എന്നാല്‍ 2016ല്‍ ഇരുവരും വേര്‍പിരിഞ്ഞു
ദിലീപ് നായകനായി എത്തിയ ജോക്കര്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ നടിയാണ് മന്യ. എന്നാല്‍ വിവാഹശേഷം താരം സിനിമയില്‍ നിന്നും വിട്ടുനിന്നു
രാജസേനന്‍ സംവിധാനം ചെയ്ത കണികാണും നേരം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ സുനിത വിവാഹംശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു