Tap to Read ➤

പേളി മാണി മുതല്‍ ആര്യ വരെ; ടെലിവിഷന്‍രംഗത്തെ ബിസിനസ്സുകാര്‍ ഇവരാണ്

മിനിസ്‌ക്രീനിലും ബിഗ് സിക്രീനിലും തിളങ്ങുന്നതോടൊപ്പം തന്നെ ബിസിനസ്സിലും മികച്ച വിജയം നേടിയ നിരവധി താരങ്ങള്‍ മലയാളത്തിലുണ്ട്
അഭിനയത്തിനു പുറമെ ഫാഷന്‍ രംഗത്തും ആര്യ സജീവമാണ്. അറോയ ബൈ ആര്യ എന്നാണ് താരത്തിന്റെ ബുട്ടിക്കിന്റെ പേര്
ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ശാലു മേനോന്‍. അഭിനയത്തിനു പുറമെ മികച്ച നര്‍ത്തകി കൂടിയായ ശാലുവിന് സ്വന്തമായി എട്ടു നൃത്ത വിദ്യാലയങ്ങളുണ്ട്
അവതാരികയായും നടിയായും പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് പേര്‍ളി മാണി. 2019 നവംബര്‍ 19നായിരുന്നു താരത്തിന്റെ www.pearle.in എന്ന പേരിലുള്ള ഓണ്‍ലൈന്‍ ഷോപ്പിങ്ങ് സൈറ്റിന് തുടക്കം കുറിച്ചത്‌
നായികയായും സഹനടിയായും ഒരുപോലെ തിളങ്ങിയ ചിപ്പി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ്. അഭിനയത്തിനു പുറമെ മലയാളത്തില്‍ പ്രശസ്തമായ ഒരു നിര്‍മ്മാണ കമ്പനിയും ചിപ്പിക്ക് സ്വന്തമായുണ്ട്
അഭിനയത്തിനു പുറമെ ഒരു റസ്റ്റോന്റ്‌ ഉടമ കൂടിയാണ് അര്‍ച്ചന. പത്തിരിക്കട എന്നാണ് റസ്റ്റോറന്റിന്റെ പേര്. ബിഗ്ബോസിൽ നിന്ന് പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിലായിരുന്നു പത്തിരി കടയുടെ ഉദ്ഘാടനം
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന താരമാണ് ഉമ നായര്‍. അഭിനയത്തിനൊപ്പം തന്നെ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയും താരത്തിന് സ്വന്തമായുണ്ട്
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന താരമാണ് ഉമ നായര്‍. അഭിനയത്തിനൊപ്പം തന്നെ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയും താരത്തിന് സ്വന്തമായുണ്ട്