Tap to Read ➤

റിയാലിറ്റി ഷോയിലൂടെ പ്രണയിച്ച് പിന്നീട് പിരിഞ്ഞ താരങ്ങൾ

റിയാലിറ്റി ഷോയില്‍ മത്സാര്‍ത്ഥിയായി എത്തി സഹമത്സാര്‍ത്ഥിയുമായി പ്രണയത്തിലാവുക ഇന്ന് സ്ഥിരം പരിപാടിയാണ്. അത്തരത്തില്‍ റിയാലിറ്റി ഷോയിലൂടെ പ്രണയിക്കുകയും ഷോയില്‍ നിന്നും പുറത്ത് വന്നപ്പോള്‍ പിരിയുകയും ചെയ്ത 10 താരങ്ങള്‍ ഇവരാണ്‌..!
സ്പ്ലിറ്റ് വില്ലയിലൂടെയാണ് പ്രിന്‍സ് നരുലയും അനുകിയും പ്രണയത്തിലാവുന്നത്. എന്നാല്‍ പ്രിന്‍സ് ബിഗ് ബോസില്‍ പങ്കെടുത്തതോടെ ഇരുവരും പിരിഞ്ഞു
ബിഗ് ബോസ് ഷോയിലൂടെ പ്രണയത്തിലായ അനുപമ വര്‍മയും ആര്യന്‍ വൈദും ഷോയില്‍ നിന്നും പുറത്തുവന്നതോടെ പിരിയുകയായിരുന്നു
ജലക് ദിഖലാ ജാ എന്ന ഷോയിലൂടെ പ്രണയത്തിലായ യാന ഗുപ്തയും സല്‍മാന്‍ യൂസഫ് ഖാനും ആറ് മാസത്തിനുള്ളില്‍ തന്നെ പിരിയുകയായിരുന്നു
ജലക് ദിഖലാ ജാ എന്ന ഷോയില്‍ പങ്കെടുക്കുന്ന സമയത്ത് കരണ്‍ സിങ് ഗ്രോവറും നിക്കോള്‍ ആല്‍വാറസും പ്രണയത്തിലാണെന്നും പിന്നീട് പിരിഞ്ഞുവെന്നും തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു
സ്പ്ലിറ്റ് വില്ലയിലൂടെയാണ് സിദ്ധാര്‍ത്ഥ് ഭരദ്വാജും സാക്ഷി പ്രധാനും പ്രണയത്തിലാവുന്നത്. എന്നാല്‍ ഇരുവരും പിന്നീട് പിരിഞ്ഞു
ബിഗ് ബോസ് സീസണ്‍ ഫൈവിലൂടെ പ്രണയത്തിലായ പൂജ ബേദിയും ആകാശ്ദീപ് സേഖലും ഷോയില്‍ നിന്നും പുറത്തായതോടെ പിരിയുകയായിരുന്നു
ബിഗ് ബോസ് ഷോയിലൂടെയായിരുന്നു ഖൗഹര്‍ ഖാനും കുശാല്‍ ടണ്ടനും പ്രണയത്തിലാവുന്നത്. എന്നാല്‍ ഷോയില്‍ നിന്നും പുറത്തായതോടെ ഇരുവരും പിരിഞ്ഞു
സ്പ്ലിറ്റ് വില്ലയുടെ ഒമ്പതാം സീസണിലൂടെ പ്രണയത്തിലായ ഗുര്‍മീത് സിങ് റേഹലും കാവ്യ ഖുറാനയും പിന്നീട് പിരിയുകയായിരുന്നു
ബിഗ് ബോസ് സീസണ്‍ നാലിലൂടെ പ്രണയത്തിലായ വീണ മാലിക്കും അഷ്മിത് പട്ടേലും പിന്നീട് പിരിയുകയായിരുന്നു
ബിഗ് ബോസ് സീസണ്‍ നാലിലൂടെ പ്രണയത്തിലാവുകയും ഷോയില്‍ വച്ച് തന്നെ വിവാഹം കഴിക്കുകയും ചെയ്ത സാറ ഖാനും അലി മെര്‍ച്ചന്റും പിന്നീട് പിരിയുകയായിരുന്നു
സ്പ്ലിറ്റ് വില്ലയുടെ എട്ടാം സീസണില്‍ വച്ചായിരുന്നു ഉത്കര്‍ഷ് ഗുപത്യും സന സയ്യദും പ്രണയത്തിലുന്നത്. എന്നാല്‍ ഇരുവരും പിന്നീട് പിരിഞ്ഞു