Tap to Read ➤

ബോളിവുഡ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത മലയാള സംവിധായകര്‍

ബോളിവുഡ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത മലയാളത്തിലെ പ്രമുഖ സംവിധായകരെക്കുറിച്ച് കൂടുതലറിയാം
സംഗീത് ശിവൻ
സണ്ണി ഡിയോളിനെ നായകനാക്കി സംവിധാനം ചെയ്ത സോര്‍ ആണ് സംഗീത് ശിവന്റെ ആദ്യ ഹിന്ദി ചിത്രം. തുടര്‍ന്ന് എട്ടോളം ഹിന്ദി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 1989ല്‍ പുറത്തിറങ്ങിയ രാഖ്‌ ആണ് ഒടുവിലായി സംവിധാനം ചെയ്ത ഹിന്ദി ചിത്രം
പ്രിയദർശൻ
1993ല്‍ പുറത്തിറങ്ങിയ മുസ്‌കരാഹട് എന്ന ചിത്രത്തിലൂടെയായിരുന്നു പ്രിയദര്‍ശന്റെ ബോളിവുഡ് അരങ്ങേറ്റം. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ കിലുക്കത്തിന്റെ റീമേക്കായിരുന്ന ഈ ചിത്രം
ഐ വി ശശി
മന്‍ കാ ആംഗന്‍, പട്ടിഡ,കരിഷ്മ, അനോക രിഷ്ത എന്നിവയാണ് സംവിധാനം ചെയ്ത ഹിന്ദി ചിത്രങ്ങള്‍. കാണാമറയത്ത് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായ അനോക രിഷ്തയ്ക്ക് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്
സിദ്ദിഖ്
റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 21 കോടിയുടെ റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയ ബോഡി ഗാര്‍ഡ് ആണ് സിദ്ധിഖിന്റെ ആദ്യ ഹിന്ദി ചിത്രം. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ബോഡി ഗാര്‍ഡിന്റെ റീമേക്കായിരുന്നു ഈ ചിത്രം
ടി കെ രാജീവ് കുമാർ
2008ല്‍ പുറത്തിറങ്ങിയ ഫ്രീകിക്ക്, 2009ല്‍ പുറത്തിറങ്ങിയ ചല്‍ ചലാ ചല്‍ എന്നിവയാണ് സംവിധാനം ചെയ്ത ഹിന്ദി ചിത്രങ്ങള്‍
ജോഷി
1984ല്‍ പുറത്തിറങ്ങിയ ധർമ് ഔർ കാനൂൻ ആണ് ജോഷി സംവിധാനം ചെയ്ത ആദ്യ ഹിന്ദി ചിത്രം