Tap to Read ➤
കല്യാണത്തിന് പറ്റിയ മാസമിതോ? വിവാഹത്തിന് ഡിസംബര്‍ തിരഞ്ഞെടുത്ത താരങ്ങൾ
ബോളിവുഡിലെ മുൻനിര താരങ്ങൾ വിവാഹം കഴിക്കാനായി ഡിസംബർ മാസമാണ് തിരഞ്ഞെടുത്തത്.
Ambili John
കുറഞ്ഞ നാളത്തെ പരിചയമേ ഉള്ളുവെങ്കിലും 2018 ഡിസംബര്‍ ഒന്നിനാണ് പ്രിയങ്ക ചോപ്രയും നിക് ജോണ്‍സും വിവാഹിതരാവുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്‍പതിനാണ് വിക്കി കൗശലും കത്രീന കൈഫും വിവാഹിതരാവുന്നത്. ഇരുവരും ഒന്നാം വിവാഹ വാര്‍ഷികം ആഘേഷിക്കാന്‍ പോവുകയാണ്.
അഭ്യൂഹങ്ങള്‍ക്കിടയില്‍ അനുഷ്ക ശര്‍മ്മയും വീരാട് കോലിയും 2017 ഡിസംബര്‍ പതിനേഴിനായിരുന്നു ഇറ്റലിയില്‍ വെച്ച് വിവാഹിതരായത്.
ഏറെ കാലത്തെ പ്രണയത്തിന് ശേഷം കപില്‍ ശര്‍മ്മ ഭാര്യ ഗിന്നിയെ സ്വന്തമാക്കുന്നതും 2018 ലെ ഡിസംബറിലായിരുന്നു.
ബാല്യകാലം മുതല്‍ സുഹൃത്തുക്കളായിരുന്ന ഹൃത്വിക് റോഷനും സുസന്നൈ ഖാനും വിവാഹത്തിനായി ഡിസംബര്‍ തിരഞ്ഞെടുത്തു. പക്ഷേ ഈ വിവാഹം പരാജയമായി.
ആമിര്‍ ഖാനും കിരണ്‍ റാവുവും 2005 ഡിസംബറിലായിരുന്നു വിവാഹം കഴിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ ബന്ധവും അവസാനിച്ചു.
2012 ഡിസംബര്‍ പതിനാലാണ് നടി വിദ്യ ബാലന് വിവാഹത്തിനായി തിരഞ്ഞെടുത്ത ദിവസം.