Tap to Read ➤

കനറാബാങ്കിലെ ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക്,; ജോണ്‍ പോളിന്റെ ജീവിതം

പ്രശസ്ത തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോണ്‍ പോളിന്റെ ജീവിതത്തിലൂടെ..!
സ്‌ക്കൂള്‍ അധ്യാപകനായിരുന്ന പുതുശ്ശേരി പി.വി പൗലോസിന്റെയും റബേക്കയുടെയും മകനായി 1950 ഒക്ടോബര്‍ 29നാണ് ജോണ്‍ പോളിന്റെ ജനനം
എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ഇക്കോണമിക്‌സില്‍ ബിരുദാനന്തരബിരുദം നേടി
പഠനത്തിനുശേഷം കനറാബാങ്കില്‍ ഉദ്യോഗസ്ഥനായി ജോലി ചെയ്തു. എന്നാല്‍ സിനിമയില്‍ സജീവമായ ശേഷം ജോലി രാജി വെച്ചു
മലയാളത്തിലെ പ്രശസ്തരായ നിരവധി സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ച ജോണ്‍ പോള്‍ നൂറിലധികം ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്
1980-90കളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ജോണ്‍ പോള്‍ 90കളുടെ അവസാനത്തില്‍ സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്നു
തിരക്കഥാകൃത്ത് എന്നതിലുപരി ചലച്ചിത്ര നിര്‍മ്മാതാവ് കൂടിയാണ് ജോണ്‍ പോള്‍
ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായ ജോണ്‍ പോള്‍ പത്രപ്രവര്‍ത്തകന്‍ കൂടിയാണ്
പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രമാണ് ജോണ്‍ പോള്‍ ഏറ്റവും ഒടുവിലായി തിരക്കഥയെഴുതിയ മലയാള സിനിമ
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക