Tap to Read ➤

'ആഡംബരമെന്ന് വിളിച്ചാൽ കുറഞ്ഞ് പോകും'; താരങ്ങളുടെ ലക്ഷ്വറി വീടുകൾ!

അത്യാഢംബരം നിറഞ്ഞ ജീവിതം നയിക്കുന്നവരാണ് ബോളിവുഡ് താരങ്ങൾ‌. അതിൽ പല സ്റ്റാർ കിഡ്സും സ്വന്തമാക്കിയ ഭവനങ്ങളുടെ വില കേട്ടാൽ ഞെട്ടും. അവയിൽ ചിലത് പരിശോധിക്കാം....
RANJINA P MATHEW
അടുത്തിടെയാണ് ജാൻവി കപൂർ ബാന്ദ്രയിൽ 65കോടിയുടെ ഡ്യൂപ്ലക്സ് വീട് വാങ്ങിയത്. പ്രൈവറ്റ് ​ഗാർഡണും സ്വിമ്മിങ് പൂളുമാണ് പ്രധാന ആകർഷണം.
കാമുകി മലൈകയുടെ വീടിനോട് ചേർന്ന് താമസിക്കാനായി 20 മുതൽ 25 കോടി വരെ വില വരുന്ന ഫ്ലാറ്റാണ് അർജുൻ കപൂർ വാങ്ങിയത്.
ബീച്ചിനോട് ചേർന്നുള്ള കോടികൾ വിലയുള്ള വീട് അടുത്തിടെയാണ് യുവനടൻ ഇഷാൻ ഖട്ടർ വാങ്ങിയത്.
പാലി ഹില്ലിൽ പത്ത് കോടിയുടെ ലക്ഷ്വറി ഫ്ലാറ്റാണ് അനന്യ പാണ്ഡെയുടെ ഉടമസ്ഥതയിലുള്ളത്.
അവധിക്കായി വിദേശത്ത് നിന്ന് വരുമ്പോൾ താമസിക്കാനായി 173 കോടിയുടെ വീടാണ് ഡൽഹിയിൽ സോനം കപൂറും ഭർത്താവും ചേർന്ന് വാങ്ങിയിരിക്കുന്നത്.
ഭർത്താവ് രൺബീർ കപൂറിന്റെ ഫ്ലാറ്റിനോട് ചേർന്ന് അടുത്തിടെ ആലിയയും 32 കോടിയുടെ ലക്ഷ്വറി ഫ്ലാറ്റ് സ്വന്തമാക്കിയിരുന്നു.
ഗൗരി ഖാൻ ഇന്റീരിയർ ചെയ്ത രൺബീറിന്റെ ബാന്ദ്രയിലെ അപ്പാർട്ട്മെന്റിന്റെ വില മുപ്പത്തഞ്ച് കോടി രൂപയോളമാണ്.
എട്ട് മുറികളുള്ള ലക്ഷ്വറി അപ്പാർട്ട്മെന്റാണ് നടൻ ടൈ​ഗർ ഷ്റോഫിന് സ്വന്തമായുള്ളത്. ആറ് കോടിക്ക് അടുത്താണ് അപ്പാർട്ട്മെന്റിന്റെ വില
വിനോദ ലോകത്തെ കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും ഫിലിമി ബീറ്റ് മലയാളം സന്ദർശിക്കുക