Tap to Read ➤

'ഒരു കൈയ്യബദ്ധം...'; ഇന്റിമേറ്റ് സീനിനിടെ താരങ്ങൾക്ക് പറ്റിയ അമളികൾ!

തിരക്കഥ ആവശ്യപ്പെടുന്നതനുസരിച്ച് താരങ്ങൾക്ക് ഇന്റിമേറ്റ് സീനുകൾ ചെയ്യേണ്ടി വരാറുണ്ട്. ബോളിവുഡ് സിനിമകളിൽ ഇന്റിമേറ്റ് സീനുകൾ സർവസാധാരണമായ ഒന്നാണ്. അത്തരത്തിൽ ഇന്റിമേറ്റ് സീനുകൾ ചെയ്യുന്നതിനിടെ താരങ്ങൾക്ക് പറ്റിയ അമളികളെ കുറിച്ച് വായിക്കാം..
RANJINA P MATHEW
സിദ്ധാർഥ് മൽഹോത്രയും ജാക്വിലിൻ ഫെർണാണ്ടസും എ ജെന്റിൽമാൻ എന്ന സിനിമയിൽ ഒരു ചുംബന രംഗം ചെയ്തിരുന്നു. ചിത്രീകരണം ആരംഭിച്ചപ്പോൾ ഇരുവരും ചുംബനത്തിൽ മുഴുകി
സംവിധായകൻ ഷോട്ട് ഓകെ എന്ന് പറഞ്ഞിട്ടും സിദ്ധാർഥ് മൽഹോത്രയും ജാക്വിലിൻ ഫെർണാണ്ടസും ചുംബിക്കുന്നത് നിർത്തിയില്ല
ഫ്‌ളൈയിംഗ് ജാട്ട് എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ ടൈഗർ ഷ്റോഫും ജാക്വലിനും ഇന്റിമേറ്റ് സൻ ചെയ്തിരുന്നു
സംവിധായകൻ കട്ട് പറയാൻ മറന്നതോടെ താരങ്ങൾ ഇരുവരും ലിപ് ലോക്ക് ചെയ്തു. ലിപ് ലോക്ക് ചെയ്യാൻ സംവിധായകൻ പറഞ്ഞിരുന്നില്ല
രൺബീർ കപൂർ യേ ജവാനി ഹേ ദീവാനി ഷൂട്ടിങിനിടെ സംവിധായകൻ കട്ട് പറഞ്ഞതിന് ശേഷവും ഇവ്ലിന്റെ കാലുകളിൽ തഴുകിക്കൊണ്ടിരുന്നത് മറ്റ് അണിയറപ്രവർത്തകരെ അത്ഭുതപ്പെടുത്തി
രൺബീറിന്റെ മുൻ കാമുകി ദീപിക പദുകോണും യേ ജവാനി ഹേ ദീവാനി സിനിമയിൽ അഭിനയിച്ചിരുന്നു
വിനോദ് ഖന്നയും ഡിംപിൾ കപാഡിയയും പ്രേം ധരം എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ ഒരു ചുംബന രംഗം ചെയ്തു.
സംവിധായകൻ കട്ട് പറഞ്ഞിട്ടും ഡിംപിളിനെ വിനോദ് ചുംബിച്ചുകൊണ്ടിരുന്നു. ഡിംപിൾ നിലവിളിക്കാൻ തുടങ്ങി
പ്രേം പ്രതിജ്ഞ എന്ന സിനിമയിൽ രഞ്ജിത്തും മാധുരി ദീക്ഷിതും തമ്മിലുള്ള ഒരു ബലാത്സംഗ രംഗമുണ്ടായിരുന്നു. രംഗത്തിന്റെ ഷൂട്ടിംഗിനിടെ രഞ്ജിത്ത് അഭിനയത്തിൽ മുഴുകി
മാധുരി ഇതോടെ ഭയപ്പെട്ടു. പിന്നീട് സിനിമയിലുടനീളം തന്നെ തൊടരുതെന്ന് മാധുരി രഞ്ജിത്തിനോട് ആവശ്യപ്പെട്ടു.
വിനോദ ലോകത്തെ കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും ഫിലിമി ബീറ്റ് മലയാളം സന്ദർശിക്കുക