Tap to Read ➤

അവസാന നിമിഷം ചതിച്ചതോ ? നിശ്ചയത്തിനു പിന്നാലെ പിരിഞ്ഞ താരങ്ങള്‍

വിവാഹ നിശ്ചയത്തിനു പിന്നാലെ വേര്‍പിരിഞ്ഞ താരങ്ങള്‍
Saranya KV
കിറിക് പാര്‍ട്ടി എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു രശ്മിക മന്ദാനയും രക്ഷിത് ഷെട്ടിയും പ്രണയത്തിലാവുന്നത്. പിന്നാലെ വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു
എന്നാല്‍ നിശ്ചയം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുവരും വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. കരിയറിനുവേണ്ടിയാണ് രശ്മിക വിവാഹത്തില്‍ നിന്നും പിന്മാറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍
സല്‍മാന്‍ ഖാനും സംഗീത ബിജ്‌ലാനിയും വിവാഹം കഴിക്കാനായി തീരുമാനിച്ചിരുന്നു. എന്നാല്‍ വിവാഹത്തിന് മുന്‍പ് സല്‍മാന്‍ ഖാന്‍ ബന്ധം ഉപേക്ഷിക്കുകയായിരുന്നു
വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭിഷേക് ബച്ചനും കരിഷ്മ കപൂറും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. തുടര്‍ന്ന് അടുത്ത ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ വിവാഹ നിശ്ചയവും നടത്തിയിരുന്നു
എന്നാല്‍ വിവാഹത്തിനു മുന്‍പ് ഇരുവരും വേര്‍പിരിയുകയായിരുന്നു
ഏറെക്കാലം പ്രണയത്തിലായിരുന്ന രവീണ തണ്ടനും അക്ഷയ് കുമാറും രഹസ്യമായി വിവാഹ നിശ്ചയം നടത്തിയിരുന്നു
എന്നാല്‍ അവസാന നിമിഷം അക്ഷയ് കുമാര്‍ വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു
വിവാഹ നിശ്ചയത്തിനു പിന്നാലെ വേര്‍പിരിഞ്ഞ മറ്റൊരു പ്രണയജോഡിയാണ് ഉപന്‍ പട്ടേലും കരിഷ്മ തന്നയും