Tap to Read ➤

പരിമളം മുതല്‍ പല്ലവി വരെ, ഭാവനയുടെ മികച്ച കഥാപാത്രങ്ങളിലൂടെ

ആസിഫ് അലി, ലാല്‍, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധുപാല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒഴിമുറി. ചിത്രത്തില്‍ ബാലാമണി എന്ന കഥാപാത്രത്തെയായിരുന്നു ഭാവന അവതരിപ്പിച്ചത്
ജീൻ പോൾ ലാൽ രചനയും സംവിധാനവും നിർവഹിച്ച് 2013-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഹണി ബീ. ചിത്രത്തില്‍ എയ്ഞ്ചല്‍ എന്ന കഥാപാത്രത്തെയായിരുന്നു ഭാവന അവതരിപ്പിച്ചത്
രാജമണിക്യം എന്ന ഹിറ്റ്‌ ചിത്രത്തിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഛോട്ടാ മുംബൈ. ചിത്രത്തില്‍ ഭാവന അവതരിപ്പിച്ച ലത എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
കമലിന്റെ സംവിധാനത്തില്‍ 2002ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നമ്മള്‍. പരിമളം എന്ന കഥാപാത്രത്തെയാണ് ഭാവന ചിത്രത്തില്‍ അവതരിപ്പിച്ചത്
കമലിന്റെ സംവിധാനത്തില്‍ 2003ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു സ്വപ്‌നക്കൂട്. വന്‍താര നിര അണിനിരന്ന ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്
ഷാജി കൈലാസിന്റെ സംവിധാനത്തില്‍ 2006ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചിന്താമണി കൊലക്കേസ്. ചിത്രത്തില്‍ ചിന്താമണി എന്ന കഥാപാത്രത്തെയായിരുന്നു ഭാവന അവതരിപ്പിച്ചത്
ജോഷിയുടെ സംവിധാനത്തില്‍ 2009ല്‍ പുറത്തിറങ്ങിയ ചിത്രമാണ് റോബിന്‍ഹുഡ്. പൃഥ്വിരാജ്, ഭാവന, നരേന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍