Tap to Read ➤

ബെഡ് റൂം മുതല്‍ ജിം വരെയുണ്ട്; താരങ്ങളുടെ വാനിറ്റി വാന്‍ സവിശേഷതകൾ

ഷാരൂഖ് ഖാൻ മുതൽ സൽമാൻ ഖാൻ വരെയുള്ള താരങ്ങൾ കോടികൾ മുടക്കിയാണ് വാനിറ്റി വാൻ സ്വന്തമാക്കിയത്.
Ambili John
സല്‍മാന്‍ ഖാന്‍ നാല് കോടി മുതല്‍ മുടക്കിലാണ് വാനിറ്റി വാന്‍ സ്വന്തമാക്കിയിരിക്കുന്നത്.
റിഹേഴ്‌സല്‍ റൂം മുതല്‍ ഒരു ബെഡ് റൂമിന് സമാനമായ എല്ലാ സൗകര്യങ്ങളും അതിലുണ്ട്.
അഞ്ച് കോടിയോളമാണ് ഷാരൂഖ് ഖാന്റെ കാരവന്റെ ചിലവ്. 14 മീറ്റര്‍ വലുപ്പമാണ് ഇതിനുള്ളത്.
വാനില്‍ ബെഡ്‌റൂം, ജിം, റെസ്റ്റ്‌റൂം, വിനോദത്തിനുള്ളതടക്കം സൗകര്യങ്ങള്‍ ഉണ്ടെന്നതാണ് പ്രത്യേകത.
ആലിയ ഭട്ടിന്റെ വാന്‍ താരപത്‌നി ഗൗരി ഖാനാണ് ഡിസൈന്‍ ചെയ്തത്. അത്യാവശ്യ സൗകര്യങ്ങളുള്ള വാന്‍ വളരെ മനോഹരമായി അലങ്കരിച്ചതാണ്.
ഹൃത്വിക് റോഷന്‍ മൂന്ന് കോടി ചിലവാക്കിയൊരുക്കിയ വാന്‍ ഗ്ലാസ് കൊണ്ടാണ് ഇന്റീരിയര്‍ ചെയ്തിരിക്കുന്നത്.
നടന്‍ അജയ് ദേവ്ഗണിന്റെ വാനും ആഡംബരത്തോട് കൂടിയുള്ളതാണ്. മൂന്ന് കോടിയാണ് ഇതിനും ചിലവ്. ബെഡ് റൂം സൗകര്യത്തിന് പുറമേ അടുക്കള വരെയുണ്ട്.