Tap to Read ➤

ജാഗ്രതൈ! വധഭീഷണി ലഭിച്ചിട്ടുള്ള ബോളിവുഡ് താരങ്ങൾ

ഒരുകാലത്ത് ബോളിവുഡ് സിനിമാലോകം അധോലോക നേതാക്കളുടെ റഡാറിന് കീഴിലായിരുന്നു. അന്നും ഇപ്പോഴും സൂപ്പർ താരങ്ങൾ അടക്കമുള്ളവർക്ക് വധഭീഷണി ലഭിച്ചിട്ടുണ്ട്. വധഭീഷണി ലഭിച്ചിട്ടുള്ള ചില താരങ്ങളെ അറിയാം.
Rahimeen KB
സൽമാൻ ഖാൻ - ഒന്നിലധികം തവണ വധഭീഷണി ലഭിച്ചിട്ടുണ്ട് താരത്തിന്. അടുത്തിടെയും താരത്തിന് നേരെ വധഭീഷണി ഉണ്ടായിരുന്നു
കങ്കണ റണൗത്ത് - കാർഷിക നിയമത്തിനെതിരെ നടന്ന സമരത്തിനെതിരെ പോസ്റ്റ് ഇട്ടത്തിന് നടിയ്ക്ക് വധഭീഷണി ലഭിച്ചിട്ടുണ്ട്
അമിതാഭ് ബച്ചൻ - വീടിന് ബോംബ് വച്ചിട്ടുണ്ടെന്ന് ഒരിക്കൽ ബച്ചന് വ്യാജ ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്
ആമിർ ഖാൻ - സത്യമേവ ജയഹേ എന്ന ടെലിവിഷൻ പരിപാടിയുടെ ആദ്യ സീസൺ കഴിഞ്ഞപ്പോൾ നടന് വധഭീഷണി വന്നിരുന്നു
ഷാരൂഖ് ഖാൻ - അധോലോക നേതാക്കളിൽ നിന്നടക്കം പലതവണ വധഭീഷണി ലഭിച്ചിട്ടുള്ള താരമാണ് കിംഗ് ഖാൻ
കരൺ ജോഹർ - അധോലോക നേതാവ് അബു സലേം ഒരിക്കൽ കരൺ ജോഹറിന് നേരെ വധഭീഷണി മുഴക്കിയിട്ടുണ്ട്
രാകേഷ് റോഷൻ - ഹൃത്വിക്കിന്റെ അച്ഛനും സംവിധായകനുമായ രാകേഷ് റോഷനെ ഗുണ്ടകൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയിട്ടുണ്ട്
അക്ഷയ് കുമാർ - ഒരിക്കൽ അധോലോക നേതാവ് രവി പൂജാരി നടനെതിരെ വധഭീഷണി മുഴക്കിയിട്ടുണ്ട്