ഇന്നും മറക്കാത്ത പ്രണയകാലം; ഗോസിപ്പ് കോളങ്ങൾ നിറച്ച പ്രണയങ്ങൾ
ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ ബോളിവുഡിലെ പ്രണയങ്ങള്‍
Saranya KV
ഖിലാഡിയോന്‍ കാ ഖിലാഡി എന്ന ചിത്രത്തിനിടെയായിരുന്നു രവീണ ടണ്ടനും അക്ഷയ് കുമാറും പ്രണയത്തിലാവുന്നത്. എന്നാല്‍ അധികനാള്‍ കഴിയും മുമ്പേ ഇരുവരും വേര്‍പിരിഞ്ഞു
90കളില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്ന പേരായിരുന്നു അക്ഷയ് കുമാറിന്റെയും ശില്പ ഷെട്ടിയുടെയും. എന്നാല്‍ ഒരുപാട് കാലം ആ പ്രണയം നീണ്ടുനിന്നില്ല. വേര്‍പിരിയലിന് ശേഷം അക്ഷയ് കുമാറിനെതിരെ ശില്പ രംഗത്ത് വരികയും ചെയ്തിരുന്നു
വിവാഹം വരെ കഴിക്കാന്‍ തീരുമാനിച്ച പ്രണയജോഡികളായിരുന്നു ബോബി ഡിയോണും നീലം കോത്താരിയും. എന്നാല്‍ ഇരുവരുടെയും ബന്ധം ധര്‍മ്മേന്ദ്രയ്ക്ക് ഇഷ്ടപ്പെടാതെ വന്നതോടെ താരങ്ങള്‍ വേര്‍പിരിയുകയായിരുന്നു
ഹദ് കര് ദി ആപ്നേ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയായിരുന്നു റാണി മുഖര്‍ജിയും ഗോവിന്ദയും പ്രണയത്തിലാവുന്നത്
എന്നാല്‍ ആ സമയത്ത് ഗോവിന്ദ വിവാഹിതനായിരുന്നു. പിന്നീട് ഭാര്യയുടെ ഭീഷണിയെ തുടര്‍ന്ന് താരം റാണിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു
സഞ്ജയ് ലീല ബന്‍സാലിയുടെ ഹം ദില്‍ ദേ ചുകേ സനം എന്ന ചിത്രത്തിലൂടെയായിരുന്നു സല്മാന് ഖാനും ഐശ്വര്യ റായിയും പ്രണയത്തിലാവുന്നത്
എന്നാല്‍ അധികനാള്‍ പ്രണയം മുന്നോട്ട് പോയില്ല. പ്രണയിക്കുന്ന സമയത്ത് സല്മാന് ഖാന് ശാരീരികമായി തന്നെ ഉപദ്രവിക്കുമായിരുന്നുവെന്ന് വേര്‍പിരിയലിന് ശേഷം ഐശ്വര്യ തുറന്നു പറഞ്ഞിരുന്നു
90കളില്‍ ബോളിവുഡിലെ പ്രധാന ചര്‍ച്ചയായിരുന്നു മാധുരി ദീക്ഷിത് - സഞ്ജയ് ദത്ത് പ്രണയം. എന്നാല്‍ സ്ഫോടന കേസില്‍ സഞ്ജയ് പിടിയിലായതോടെ മാധുരി പ്രണയം ഉപേക്ഷിക്കുകയായിരുന്നു
1990ലായിരുന്നു വിക്രം ഭട്ടും സുസ്മിത സെന്നും പ്രണയത്തിലാവുന്നത്. എന്നാല്‍ അധികനാള്‍ ആ ബന്ധം മുന്നോട്ട് പോയില്ല. വേര്‍പിരിയലിനു ശേഷവും സുസ്മിതയും വിക്രവും നല്ല സുഹൃത്തുക്കളാണ്