Tap to Read ➤

ഭാര്യയെ സന്തോഷിപ്പിക്കാൻ കോടികൾ ചെലവഴിച്ച താരങ്ങൾ!

ഭാര്യമാരെ സന്തോഷിപ്പിക്കാൻ ഭർത്താക്കന്മാർ സമ്മാനങ്ങൾ നൽകുക പതിവാണ്. അത്തരത്തിൽ ഭാര്യമാർക്ക് കോടികൾ വില പിടിപ്പുള്ള സമ്മാനങ്ങൾ ‌നൽകിയ ചില സെലിബ്രിറ്റികളെ പരിചയപ്പെടാം...
Ranjina P Mathew
രണ്ട് കോടി വിലയുള്ള ലക്ഷ്വറി കാറാണ് പ്രിയങ്ക ചോപ്രയ്ക്ക് ഭർത്താവ് നിക്ക് ജൊനാസ് നൽകിയ ഏറ്റവും വിലപിടിപ്പുള്ള സമ്മാനങ്ങളിൽ ഒന്ന്
കടൽത്തീരത്തൊരു വീട് ശിൽപ ഷെട്ടിയുടെ വലിയ ആ ഗ്രഹമായിരുന്നു. കുറച്ച് വർഷം മുമ്പ് നൂറ് കോടി മുടക്കി ഭർത്താവ് രാജ് കുന്ദ്ര അത് സാധിച്ച് കൊടുത്തു
മുൻ ഭാര്യ കിരൺ റാവുവിന് എഴുപത്തിയഞ്ച് കോടി വിലമതിക്കുന്ന അവധിക്കാല വസതിയാണ് ലോസാഞ്ചലസിൽ ആമിർ ഖാൻ വാങ്ങി കൊടുത്തത്
ലക്ഷ്വറി കാറുകളോട് പ്രിയമുള്ള കജോളിന് ഭർത്താവ് അജയ് ദേവ് ഗൺ ഒരിക്കൽ പിറന്നാൾ സമ്മാനമായി നൽകിയത് എൺപത് കോടി വിലമതിക്കുന്ന ഓഡി കാറാണ്
റാണി മുഖർജിക്ക് ഭർത്താവ് ആദിത്യ ചോപ്ര നൽകിയ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം 1.25 കോടി വിലമതിക്കുന്ന ലക്ഷ്വറി ഓഡി കാറാണ്
വിവാഹ സമ്മാനമായി നടി വിദ്യ ബാലന് ഭർത്താവ് സിദ്ധാർഥ് കപൂർ നൽകിയത് ജുഹുവിൽ പതിനാല് കോടി വിലമതിക്കുന്ന ആഢംബര അപ്പാർട്ട്മെന്റാണ്
പ്രണയിച്ച് നടന്ന കാലത്ത് സിദ്ധാർഥ് മൽഹോത്ര ആലിയ ഭട്ടിന് നൽകിയത് മൂന്ന് ലക്ഷം വിലമതിക്കുന്ന കാമറയായിരുന്നു. പക്ഷെ ഇരുവരും വൈകാതെ പിരിഞ്ഞു
ബോളിവുഡ് ബാബ സഞ്ജയ് ദത്ത് ഭാര്യ മാന്യത ദത്തിന് നൽകിയ വിലപിടിപുള്ള സമ്മാനങ്ങളിൽ ഒന്നാണ് മൂന്ന് കോടി വിലമതിക്കുന്ന ആഢംബര വാഹനമായ റോൾസ് റോയ്സ് ഗോസ്റ്റ്