Tap to Read ➤
ഇടയ്ക്ക് അൽപം ഫൺ വേണ്ടേ! താരങ്ങളും അവരുടെ ഇഷ്ട ഹോളിഡേ ഡെസ്റ്റിനേഷനും
ജോലി തിരക്കുകളിൽ നിന്ന് മാറി ഇടയ്ക്ക് ഒരു അവധി ആഘോഷിക്കാൻ ആഗ്രഹിക്കുന്നവരാണ് താരങ്ങൾ. ബോളിവുഡ് താരങ്ങളുടെ ഇഷ്ട ഹോളിഡേ ഡെസ്റ്റിനേഷനുകൾ അറിയാം.
Rahimeen KB
കാജോളിന്റെയും ഭർത്താവ് അജയ് ദേവ്ഗണിന്റെയും പ്രിയപ്പെട്ട സ്ഥലം ലണ്ടനാണ്. സ്വന്തമായി ഒരു വീടും താരങ്ങൾ അവിടെ സ്വന്തമാക്കിയിട്ടുണ്ട്
ആലിയ ഭട്ടിന്റെ ഇഷ്ട സ്ഥലം ലണ്ടനാണ്. ഇടയ്ക്ക് അവധി ആഘോഷിക്കാൻ താരം ലണ്ടനിലേക്ക് പറക്കാറുണ്ട്
കേപ് ടൗണാണ് തന്റെ ഇഷ്ട ഹോളിഡേ ലൊക്കേഷനെന്ന് അക്ഷയ് കുമാർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്
ഇറ്റാലിയാണ് അനുഷ്ക ശർമ്മയുടെ ഇഷ്ട സ്ഥലം. വിരാട് കോഹ്ലിയുമായുള്ള വിവാഹം പോലും അവിടെ വെച്ചായിരുന്നു.
മറ്റു പല താരങ്ങളെയും പോലെ കത്രീന കൈഫിന്റെ ഇഷ്ട സ്ഥലവും ലണ്ടനാണ്
ഇടയ്ക്കിടെ ദുബായിയിൽ കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും അവധി ആഘോഷിക്കാറുണ്ട് സൽമാൻ ഖാൻ
കരീന കപൂർ ഓരോ വർഷവും യാത്ര പോകുന്ന സ്ഥലമാണ് സ്വിസർലാൻഡ്. താരത്തിന്റെ ഹണിമൂൺ വരെ അവിടെയായിരുന്നു.
ഷാരൂഖ് ഖാന്റെ ഇഷ്ട സ്ഥലങ്ങൾ ദുബായിയും പാരീസുമാണ്. ഇടയ്ക്ക് ലണ്ടനിലേക്കും താരം യാത്ര ചെയ്യാറുണ്ട്.