Tap to Read ➤

'​ഇന്ത്യക്കാർ പൊളിയല്ലേ...'; ഗിന്നസ് നേടിയ താരങ്ങളും സിനിമകളും!

ഇന്ത്യൻ സിനിമകൾ ലോകമെമ്പാടും പ്രശസ്തമാണ്. അതുപോലെ തന്നെ താരങ്ങൾക്കും വലിയൊരു ആരാധക വൃന്ദമുണ്ട്. ഇന്ത്യൻ‍ സിനിമയിലെ ചില താരങ്ങൾക്കും സിനിമകൾക്കും ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചിട്ടുണ്ട് അവയേതെന്ന് പരിശോധിക്കാം....
RANJINA P MATHEW
2013ൽ 220.5 കോടി വരുമാനമുള്ള താരമെന്ന പേരിലാണ് ഷാരൂഖ് ഖാൻ ​ഗിന്നസിൽ ഇടം പിടിച്ചത്
സിനിമയിൽ അഭിനയിക്കുന്ന താരങ്ങൾ നിരവധിയുള്ള കുടുംബമെന്ന പേരിൽ കപൂർ ഫാമിലി 1999ൽ ​ഗിന്നസ് വേൾഡ് റെക്കോർഡ് നേടി
ഒറ്റ ദിവസം 28 പാട്ടുകൾ പാടി റെക്കോർഡ് ചെയ്തതിന്റെ പേരിൽ കുമാർ സാനുവും ​ഗിന്നസിൽ ഇടംപിടിച്ച വ്യക്തിയാണ്
ലോകത്തിലെ ഏറ്റവും വലിപ്പമേറിയ സിനിമാപോസ്റ്റര്‍ ഇറങ്ങിയ ചിത്രമെന്ന പേരിൽ ബാഹുബലി ​​ഗിന്നസിൽ ഇടംപിടിച്ചിരുന്നു. 4793.65 സ്‌ക്വയര്‍ മീറ്റര്‍ വലിപ്പത്തിലായിരുന്നു പോസ്റ്റര്‍ നിര്‍മിച്ചിരുന്നത്
12 മണിക്കൂര്‍ കൊണ്ട് ഏറ്റവും കൂടുതല്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ട സിനിമ താരം എന്ന ഗിന്നസ് റെക്കോര്‍ഡാണ് അഭിഷേക് സ്വന്തമാക്കിയത്
92 അവാർഡുകൾ നേടിയ സിനിമ എന്ന പേരിൽ ഹൃത്വിക്ക് റോഷന്റെ കഹോന പ്യാർ ഹെയും ​ഗിന്നസിൽ‌ കയറിയിട്ടുണ്ട്
19 പ്രശസ്ത ഗായകർക്കൊപ്പം ഭക്തിഗാനമായ ശ്രീ ഹനുമാൻ ചാലിസ ആലപിച്ച ഏക താരമായി അമിതാഭ് ബച്ചൻ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയിട്ടുണ്ട്
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!