Tap to Read ➤

'ദുസ്വഭാവം ഒന്നുമില്ല...'; ഈ താരങ്ങൾ പക്ക ഡീസന്റാണ്!

സെലിബ്രിറ്റികളിൽ പലരും മദ്യപാനം, പുകവലി എന്നിവയുള്ളവരാണ്. എന്നാൽ ചില താരങ്ങൾ അത്തരം ശീലങ്ങളിൽ നിന്നും പൂർണ്ണമായും വിട്ടുനിൽക്കുകയാണ്. ആ താരങ്ങളെ പരിചയപ്പെടാം...
RANJINA P MATHEW
പുകവലിക്കാനും മദ്യപിക്കാനുമുള്ള തോന്നൽ വരാതിരിക്കാൻ അക്ഷയ് കുമാർ പല​ഹാരങ്ങൾ കഴിക്കും
ബോഡി ബിൽഡറായതിനാൽ ജോൺ എബ്രഹാം ലഹരിയോട് 'നോ' പറഞ്ഞിരിക്കുകയാണ്
തൊണ്ണൂറുകളിൽ തന്നെ മദ്യപാനവും പുകവലിയും അമിതാഭ് ബച്ചൻ നിർത്തിയിരുന്നു
വർക്കൗട്ടിന് പ്രാധാന്യം കൊടുക്കുന്ന നടിയാണ് സോനാക്ഷി സിൻഹ. അതിനാൽ താരവും ലഹരി ഉപയോ​ഗിക്കാറില്ല
പുകവലിക്കാത്ത താരമാണ് സോനം കപൂർ. മാത്രമല്ല പുകവലി നിർത്തുവാനുള്ള ഇലക്ട്രോണിക് സിഗരറ്റ് നടി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്
ഫിറ്റ്നസ് ഫ്രീക്കായ യുവതാരം സിദ്ധാർഥ് മൽഹോത്രയ്ക്കും ദുസ്വഭാവം ഒന്നുമില്ല
ഫിറ്റ്നസിന് പ്രാധാന്യം കൊടുത്ത് തുടങ്ങിയപ്പോൾ മുതലാണ് പരിനീതി ചോപ്ര പുകവലി, മദ്യപാനം എന്നിവയിൽ നിന്ന് അകലാൻ തുടങ്ങിയത്
യോ​ഗ അടക്കമുള്ളവ നിത്യവും ചെയ്യുന്നതിനാൽ ശിൽപ ഷെട്ടിയും ലഹരിക്ക് എതിരാണ്
വിനോദ ലോകത്തെ കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും ഫിലിമി ബീറ്റ് മലയാളം സന്ദർശിക്കുക