Tap to Read ➤

ലിവിങ് ടുഗദർ മതിയായോ? 2023 ൽ വിവാഹത്തിനൊരുങ്ങുന്ന താരങ്ങൾ

ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന ബോളിവുഡ് താരങ്ങൾ അടുത്ത വർഷം വിവാഹത്തിനൊരുങ്ങുന്നതായിട്ടാണ് വിവരം.
Ambili John
സിദ്ധാര്‍ഥ് മല്‍ഹോത്രയും നടി കിയാര അദ്ധ്വാനിയും 2023 ല്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.
ഇതുവരെ പ്രണയകഥ ഔദ്യോഗികമായി പുറത്ത് പറഞ്ഞില്ലെങ്കിലും അടുത്ത വര്‍ഷം ഇരുവരും വിവാഹിതരായേക്കും.
ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറും മലൈക അറോറയും അടുത്ത വര്‍ഷം വിവാഹിതരായേക്കും.
വര്‍ഷങ്ങളായി ലിവിങ് ടുഗദറായി ജീവിക്കുന്ന ഇരുവരും 2023 ല്‍ ഔദ്യോഗികമായി വിവാഹിതരാവുമെന്നാണ് കരുതുന്നത്.
ആമിര്‍ ഖാന്റെ മകള്‍ ഐറ ഖാനും പ്രതിശ്രുത വരന്‍ നുപുര്‍ ശിഖാരയും തമ്മിലുള്ള വിവാഹം 2023 ലാണ്.
സഹീര്‍ ഇക്ബാലുമായി നടി സോനാക്ഷി സിന്‍ഹ പ്രണയത്തിലാണെന്നാണ് അഭ്യൂഹങ്ങള്‍. അടുത്ത വര്‍ഷം താരങ്ങളുടെ വിവാഹമുണ്ടെന്നാണ് സൂചന.
നടന്‍ വിദ്യുത് ജംവാലും കാമുകി നന്ദിത മഹതാനിയും അടുത്ത കൊല്ലം കല്യാണം കഴിക്കാനാണ് പ്ലാന്‍ ചെയ്യുന്നത്.