Tap to Read ➤

ജീവിതം തീരശ്ശീലയില്‍ മാത്രം; ജീവനൊടുക്കിയ താരങ്ങള്‍

ആത്മഹത്യ ചെയ്ത സിനിമാ താരങ്ങള്‍
Saranya KV
2010 ഏപ്രിലിലായിരുന്നു സഹനടനായും വില്ലനായും തിളങ്ങിയ സന്തോഷ് ജോഗിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്
തന്റെ 36-ാമത്തെ വയസ്സിലായിരുന്നു നടി സില്‍ക്ക് സ്മിത  ആത്മഹത്യ ചെയ്തത്‌
22-ാമത്തെ വയസിലായിരുന്നു നടി മയൂരി ആത്മഹത്യ ചെയ്തത്. പ്രണയനൈരാശ്യം മൂലമാണ് മയൂരി മരിച്ചതെന്ന തരത്തില്‍ പിന്നീട് വാര്‍ത്തകള്‍ വന്നിരുന്നു
17-ാമത്തെ വയസിലായിരുന്നു നടി ശോഭ ആത്മഹത്യ ചെയ്തത്. കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത 'ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്' ശോഭയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ്
21-ാമത്തെ വയസ്സിലായിരുന്നു നടി വിജയശ്രീ ആത്മഹത്യ ചെയ്തത്. സിനിമാമേഖലയില്‍ നിന്നുമുള്ള പ്രശ്‌നങ്ങള്‍ കാരണമാണ് വിജയശ്രീ മരിച്ചത് എന്ന തരത്തില്‍ പിന്നീട് നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു
2010 ഏപ്രില്‍ മാസമായിരുന്നു നടന്‍ ശ്രീനാഥിനെ കോതമംഗലത്തെ ഒരു ഹോട്ടല്‍മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്
കുടുംബ പ്രശ്‌നങ്ങള്‍ കാരണമാണ് ശ്രീനാഥ് മരിച്ചത് എന്ന തരത്തില്‍ പിന്നീട് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു