Tap to Read ➤

'ഇഷ്ടങ്ങളും ഒരുപോലെ'; ശാലിനിയും ചാക്കോച്ചനും തമ്മിൽ ഇത്രയേറെ സാമ്യതകളോ

കുഞ്ചാക്കോ ബോബനും ശാലിനിയും മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഓൺ സ്ക്രീൻ ജോഡികളാണ്. അതേസമയം കുഞ്ചാക്കോ ബോബനും ശാലിനിയും തമ്മിൽ രസകരമായ ചില സമാനതകളുണ്ട് അവ പരിശോധിക്കാം...‌
RANJINA P MATHEW
ശാലിനിയും കുഞ്ചാക്കോ ബോബനും ജനിച്ചത് നവംബർ മാസത്തിലാണ്
കുഞ്ചാക്കോ ബോബൻ 1976 നവംബർ രണ്ടിനും ശാലിനും 1979 നവംബർ 20നും ജനിച്ചു
ഇരുവരും മികച്ച ബാഡ്മിന്റൺ താരങ്ങളാണ്
ചില സംസ്ഥാന തല ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പുകളിൽ വരെ ശാലിനി കളിച്ചിട്ടുണ്ട്
2016ൽ നടന്ന സെലിബ്രിറ്റി ബാഡ്മിന്റൺ ലീഗിൽ കുഞ്ചാക്കോ ബോബൻ കേരള റോയൽസിനെ പ്രതിനിധീകരിച്ചു
രണ്ട് താരങ്ങൾക്കും രണ്ട് സഹോദരങ്ങളുണ്ട്. ചാക്കോച്ചന് രണ്ട് അനിയത്തിമാരും ശാലിനിക്ക് ഒരു ചേട്ടനും ഒരു അനിയത്തിയുമാണുള്ളത്
രണ്ട് താരങ്ങളും മോഹൻലാൽ സിനിമകളിലൂടെയാണ് അഭിനയത്തിൽ അരങ്ങേറിയത്
അനിയത്തിപ്രാവ് എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി നായിക നായകന്മാരായി അരങ്ങേറ്റം കുറിച്ചത്..