Tap to Read ➤

മക്കളുടെ പേരില്‍ വെറെെറ്റി പിടിച്ച ബോളിവുഡ് താരങ്ങള്‍

വായു മുതല്‍ റാഹ വരെ; ബോളിവുഡ് സ്റ്റാര്‍ കിഡ്‌സിന്റെ വെറൈറ്റി പേരുകള്‍
Saranya KV
ദേവി എന്നാണ് ബിപാഷ ബസുവിന്റെയും കരണ്‍ സിങ് ഗ്രോവറിന്റെയും മകളുടെ പേര്
റാഹ എന്നാണ് ആലിയ ഭട്ട് - രണ്‍ബീര്‍ കപൂര്‍ ദമ്പതികളുടെ മകളുടെ പേര്. ആലിയയുടെ മുത്തശ്ശിയാണ് കുഞ്ഞിന് പേര് നിര്‍ദ്ദേശിച്ചത്
സോനം കപൂര്‍ - ആനന്ദ് അഹൂജ താരങ്ങളുടെ മകന്റെ പേര് വായു എന്നാണ്. 2022 ആഗസ്ത് 20നായിരുന്നു വായു ജനിച്ചത്
വാമിക എന്നാണ് അനുഷ്‌ക ശര്‍മയും വിരാട് കോലിയും മകള്‍ക്ക് നല്‍കിയ പേര്
മാള്‍ട്ടി മേരി ചോപ്ര എന്നാണ് പ്രിയങ്ക ചോപ്ര - നിക്ക് ജൊനാസ് താരങ്ങളുടെ മകളുടെ പേര്
മിഷ, സയന്‍ എന്നിങ്ങനെയാണ് ഷാഹിദ് കപൂര്‍ - മിറ രജപുത് താരങ്ങളുടെ മക്കളുടെ പേരുകള്‍
2021ലായിരുന്നു ദിയ മിര്‍സക്കും വൈഭവ് രേഖിക്കും കുഞ്ഞ് ജനിക്കുന്നത്. അവ്യാന്‍ എന്നാണ് താരങ്ങള്‍ കുഞ്ഞിന് നല്‍കിയ പേര്