Tap to Read ➤

ബോളിവുഡ് താരങ്ങളേക്കാള്‍ സ്‌റ്റൈലിഷ് ആയ തെന്നിന്ത്യന്‍ താരങ്ങള്‍

വിജയ് ദേവരകൊണ്ട 2011 മുതല്‍ സിനിമയില്‍ സജീവമാണെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് 2017 ല്‍ പുറത്ത് ഇറങ്ങിയ അര്‍ജുന്‍ റെഡ്ഡിയിലൂടെയാണ്. തെന്നിന്ത്യയിലും ബോളിവുഡിലും നടന് ആരാധകരുണ്ട്.
തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് രശ്മിക മന്ദാന. ബോളിവുഡിലും ചുവട് ഉറപ്പിച്ചിട്ടുണ്ട്. സ്റ്റൈലീഷ് ലുക്കിലാണ് നടി അധികവും പ്രത്യക്ഷപ്പെടുന്നത്.
ഇന്ത്യന്‍ ഫാഷന്‍ കോളങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്ന പേരാണ് സാമന്തയുടേത്. നടിയുടെ ഫോട്ടോഷൂട്ടുകള്‍ വലിയ ചര്‍ച്ചയാവാറുണ്ട്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികയാണ് സാം.
ഇന്ത്യന്‍ സിനിമ കോളങ്ങളില്‍ ചര്‍ച്ചയാവുന്ന പേരാണ് നാഗചൈതന്യയുടേത്. സ്റ്റൈലീഷ് താരമെന്നാണ് നടനെ അറിയപ്പെടുന്നത്.
ഭാഷാവ്യത്യാസമില്ലാതെ ഇന്ത്യന്‍ സിനിമ ലോകം നെഞ്ചിലേറ്റുന്ന താരമാണ് അല്ലു അര്‍ജുന്‍. സിനിമകള്‍ പോലെ തന്നെ നടന്റെ ലുക്കും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവാറുണ്ട്.
ഇന്ത്യന്‍ സിനിമ ലോകത്തെ സ്‌റ്റൈലീഷ് താരമാണ് രാം ചരണ്‍. ഭാഷാവ്യത്യാസമില്ലാതെയാണ് നടനെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്നത്. ആര്‍ ആര്‍ ആറാണ് നടന്റെ ഏറ്റവും പുതിയ സിനിമ
തെന്നിന്ത്യയിലും ബോളിവുഡിലും ഒരു പോലെ തിളങ്ങി നില്‍ക്കുന്ന താരങ്ങളിലൊരാളാണ് പൂജ ഹെഗ്‌ഡെ. പല മുന്‍നിര നടന്‍മാരുടെയും നായികയായി പൂജയെത്തി. ഫാഷന്‍ കോളങ്ങളിലും നടി ശ്രദ്ധിക്കപ്പെടാറുണ്ട്.
തെന്നിന്ത്യയിലെ സ്റ്റൈലീഷ് താരമാണ് നയന്‍താര. സാരിയിലാണ് അധികവും പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത്. നടിയുടെ ലുക്കുകള്‍ എപ്പോഴും ശ്രദ്ധിപ്പെടാറുണ്ട്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക https://malayalam.filmibeat.com