Tap to Read ➤

ഒരുകാലത്ത് സീരിയലിലെ മിന്നും താരങ്ങള്‍, ഈ നടിമാര്‍ ഇപ്പോള്‍ എവിടെയാണ്

ജനപ്രിയ ടെലിവിഷന്‍ പരമ്പരകളിലൂടെ ഒരുകാലത്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയ ഈ നടിമാര്‍ ഇപ്പോള്‍ എന്തു ചെയ്യുന്നു ?
Saranya KV
മലയാള സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങിയ നടിയായിരുന്നു പ്രവീണ. എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി തെലുങ്ക്, തമിഴ് ടെലിവിഷന്‍ സീരിയലുകളിലാണ് പ്രവീണ അഭിനയിച്ചുകൊണ്ടിരിക്കുന്നത്
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഹരിചന്ദനം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് സുജിത ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ ഇപ്പോള്‍ തമിഴ്, തെലുങ്ക് ടെലിവിഷന്‍ സീരിയലുകളിലാണ് സുജിത സജീവം.
എന്റെ മാനസപുത്രി എന്ന ജനപ്രിയ പരമ്പരയിലൂടെ ജനമനസ് കീഴടക്കിയ ടെലിവിഷന്‍ താരമാണ് ശ്രീകല ശ്രീധരന്‍. എന്നാല്‍ കുറച്ച് വര്‍ഷമായി മലയാള ടെലിവിഷന്‍ രംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണ് താരം
അമ്മക്കിളി, സ്‌നേഹജാലകം, ബാലഗണപതി തുടങ്ങിയ സീരിയലുകളിലൂടെ ടെലിവിഷന്‍രംഗത്ത് ശ്രദ്ധിക്കപ്പെട്ട സജിത ബേട്ടി കുറച്ച് വര്‍ഷങ്ങളായി മലയാള ടെലിവിഷന്‍ രംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണ്.
ഒരുകാലത്ത് മലയാള സീരിയലുകളില്‍ സജീവമായ താരമായിരുന്നു വിദ്യ മോഹന്‍. എന്നാല്‍ ഇപ്പോള്‍ തമിഴ് സീരിയലുകളിലാണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ആശ ശരത്. എന്നാല്‍ സിനിമകളില്‍ സജീവമായതോടെ അശ സീരിയല്‍രംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണ്.
അല്‍ഫോന്‍സാമ്മ, കുങ്കുമപ്പൂവ്, മനസറിയാതെ തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അശ്വതി. എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി ടെലിവിഷന്‍ രംഗത്ത് അശ്വതി സജീവമല്ല.
പാരിജാതം എന്ന ടെലിവിഷന്‍ സീരിയലിലൂടെ ടെലിവിഷന്‍രംഗത്ത് ശ്രദ്ധിക്കപ്പെട്ട നടിയാണ് രസ്‌ന. എന്നാല്‍ കുറച്ച് കാലമായി മലയാള ടെലിവിഷന്‍രംഗത്ത് നിന്നും വിട്ടുനില്‍ക്കുകയാണ് താരം.