Tap to Read ➤

റീലിലും റിയലിലും കൈകോർത്ത്; നായികമാരെ വിവാഹം കഴിച്ച നായകന്മാർ

നായികമാരെ തന്നെ വിവാഹം ചെയ്ത തമിഴിലെ പ്രശസ്ത താരങ്ങളിതാ
Saranya KV
നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ചവരാണ് സൂര്യയും ജ്യോതികയും. ഏറെ നാളത്തെ പ്രണയത്തിനുശേഷം 2006ലായിരുന്നു ഇരുവരുടെയും വിവാഹം
സൂര്യവംശം എന്ന ചിത്രത്തില്‍ ശരത് കുമാറിന്റെ ഭാര്യയായിരുന്നു രാധിക. തുടര്‍ന്ന് 2001ലായിരുന്നു ഇരുവരും തമ്മില്‍ വിവാഹിതരായത്
ഒരു മലയാള സിനിമയില്‍ ഒന്നിച്ചഭിനയിച്ചതിനു ശേഷമായിരുന്നു രേവതിയും രഘുവരനും തമ്മിലുള്ള വിവാഹം. എന്നാല്‍ 2004ല്‍ ഇരുവരും വേര്‍പിരിഞ്ഞു
ചിന്ന തമ്പി എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയായിരുന്നു പ്രഭുവും ഖുശ്ബുവും പ്രണയത്തിലാവുന്നത്. തുടര്‍ന്ന് 1993ല്‍ ഇരുവരും രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തിരുന്നു
നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ചതിനു ശേഷമായിരുന്നു പ്രസന്നയുടെയും സ്‌നേഹയുടെയും വിവാഹം
അമര്‍ക്കളം എന്ന ചിത്രത്തിനിടെയായിരുന്നു അജിത്തും ശാലിനിയും പരിചയപ്പെടുന്നത്. തുടര്‍ന്ന് 2000ത്തില്‍ ഇരുവരും വിവാഹം കഴിക്കുകയായിരുന്നു
പുതു പാതൈ എന്ന ചിത്രത്തിനു ശേഷമായിരുന്നു പാര്‍ത്ഥിപനും സീതയും വിവാഹിതരാവുന്നത്. 1990ല്‍ വിവാഹിതരായ ഇരുവരും 2001ല്‍ വിവാഹമോചിതരാവുകയും ചെയ്തിരുന്നു
ഡാര്‍ലിങ്, ഡാര്‍ലിങ്ങ്, ഡാര്‍ലിങ്ങ് എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചതിനു ശേഷമായിരുന്നു ഭാഗ്യരാജും പൂര്‍ണിമയും തമ്മിലുള്ള വിവാഹം
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക