റിയല്‍ ലൈഫ് സൂപ്പര്‍സ്റ്റാർസ് ; വീണു പോയവർക്ക് വഴികാട്ടിയ താരങ്ങൾ
മരണശേഷം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് സ്വത്തുക്കള്‍ വിട്ടു നില്‍കിയ താരങ്ങള്‍
Saranya KV
2018ലായിരുന്നു ദുബായിലെ ജുമൈറ ടവേഴസ് ഹോട്ടല്‍ മുറിയിലെ ബാത് ടബ്ബില്‍ മുങ്ങി നടി ശ്രീദേവി അന്തരിച്ചത്. മരണത്തിനു പിന്നാലെ നിരവധി വിവാദങ്ങളും ഉയര്‍ന്നുവന്നിരുന്നു
മരണശേഷം ശ്രീദേവിയുടെ ഓര്‍മ്മയ്ക്കായി ബോണി കപൂര്‍ ഒരു ഗ്രാമത്തില്‍ സ്ക്കൂള് പണിതെന്നും അവിടെ സൗജന്യമായി കുട്ടികളെ പഠിപ്പിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍
സുശാന്ത് സിങ് രജപുത്തിന്റെ മരണേേശഷം പാട്നയിലുള്ള താരത്തിന്റെ വീട് ഒരു സ്മാരകമാക്കി മാറ്റാനായി തീരുമാനിച്ചിരുന്നു
2020 ജൂണ്‍ 14നായിരുന്നു സുശാന്തിനെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
2020ലായിരുന്നു ബോളിവുഡ് നടന് ഇര്ഫാന് ഖാന്റെ മരണം. തുടര്‍ന്ന് ഇര്‍ഫാന്റെ സ്വത്തില്‍ നിന്നും 600 കോടിക്കടുത്ത് ചാരിറ്റിക്കായി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്
2021ലായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് സിദ്ധാര്‍ത്ഥ് ശുക്ല അന്തരിച്ചത്. പിന്നീട് അദ്ധേഹത്തിന്റെ സ്വത്തുക്കള്‍ ചാരിറ്റിക്കായി സംഭാവന നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍
റിപ്പോര്‍ട്ടുകള്‍ പ്രകാരം മരണശേഷം ലത മങ്കേഷ്ക്കറിന്റെ മുഴുവന്‍ സ്വത്തുക്കളും ചാരിറ്റിക്കായി നല്‍കിയെന്നാണ് പറയുന്നത്