Tap to Read ➤

സ്വപ്‌നമാളിക മുതല്‍ ചക്രം വരെ; റിലീസാകാതെ പോയ 6 മോഹൻലാൽ സിനിമകൾ

പലവിധ കാരണങ്ങളാല്‍ റിലീസാകതെ പോയ മോഹന്‍ലാല്‍ ചിത്രങ്ങളെക്കുറിച്ച് അറിയാം
ഓസ്‌ട്രേലിയ
മോഹന്‍ലാല്‍, ശങ്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഓസ്‌ട്രേലിയ. എന്നാല്‍ ബജറ്റ് താങ്ങാനാവാതെ ചിത്രം ഉപേക്ഷിക്കേണ്ടി വന്നു
സ്വപ്‌നമാളിക
മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി കെ എ ദേവരാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് സ്വപ്‌നമാളിക. മോഹന്‍ലാല്‍ തന്നെ കഥ എഴുതിയ ചിത്രം പക്ഷേ ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രീകരണം പൂര്‍ത്തിയാവാതെ പോവുകയായിരുന്നു
ബ്രഹ്മദത്തന്‍
അടിവേരുകള്‍, ദൗത്യം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി അനില്‍ വക്കം സംവിധാനം ചെയ്ത ചിത്രമായിരുന്നു ബ്രഹ്മദത്തന്‍. എന്നാല്‍ തിരക്കഥയില്‍ ചില പ്രശ്‌നങ്ങള്‍ വന്നതോടെ ചിത്രം മുന്നോട്ടു പോയില്ല
സ്വര്‍ണച്ചാമരം
രാജീവ് നാഥ് സംവിധാനം ചെയ്ത ചിത്രമാണ് സ്വര്‍ണച്ചാമരം. ശിവാജി ഗണേശനും മോഹന്‍ലാലുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് മുന്നോട്ട് പോയില്ല
ചക്രം (2003)
മോഹന്‍ലാല്‍, ദിലീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് ചക്രം. പക്ഷേ സാങ്കേതിക കാരണങ്ങള്‍ ചിത്രം നടക്കാതെ പോയി. പിന്നീട് ലോഹിതദാസ് പൃഥ്വിയെയും , മീര ജാസ്മിനെയും പ്രധാന കഥാപാത്രങ്ങളാക്കി ചക്രം പൂര്‍ത്തിയാക്കുകയായിരുന്നു
ധനുഷ് കോടി
മോഹന്‍ലാലിനെയും ശ്രീനിവാസനെയും പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദ‍ർശൻ സംവിധാനം ചെയ്യാന്‍ തീരുമാനിച്ച ചിത്രമായിരുന്നു ധനുഷ്‌കോടി. എന്നാല്‍ സാമ്പത്തിക കാരണങ്ങളാല്‍ ചിത്രം നടക്കാതെ പോവുകയായിരുന്നു
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക