Tap to Read ➤
ബിപാഷ മുതല്‍ കത്രീന വരെ; സബ്യസാചി ഇല്ലാതെ ബോളിവുഡില്‍ എന്ത് കല്യാണം
സബ്യസാചി ലെഹങ്കയില്‍ വിവാഹദിനത്തില്‍ തിളങ്ങിയ താരസുന്ദരിമാര്‍
Saranya KV
സബ്യസാചി ഡിസൈന്‍ ചെയ്ത കടുംചുവപ്പ് നിറത്തിലുള്ള ലെഹങ്കയായിരുന്നു വിവാഹത്തിന് ദീപിക അണിഞ്ഞത്. 13 ലക്ഷമായിരുന്നു ലെഹങ്കയുടെ വില
ചുവപ്പിന് പകരം പേസ്റ്റല്‍ നിറത്തിലുള്ള ലെഹങ്കയായിരുന്നു അനുഷ്കയുടെ വിവാഹത്തിന് സബ്യസാചി ഡിസൈന്‍ ചെയ്തത്. 30 ലക്ഷമായിരുന്നു ലെഹങ്കയുടെ വില
സബ്യസാചി ഡിസൈന്‍ ചെയ്ത കടും ചുവപ്പ് ലെഹങ്കയായിരുന്നു വിവാഹത്തിന് ബിപാഷ അണിഞ്ഞത്. 4 ലക്ഷമാണ് ലെഹങ്കയുടെ വില
സബ്യസാചി ഡിസൈന്‍ ചെയ്ത ഗോള്‍ഡന്‍ നിറത്തിലുള്ള ലെഹങ്കയായിരുന്നു വിവാഹത്തിന് അസിന് അണിഞ്ഞത്
ചുവപ്പിന് പകരം ഐവറിയും ഗോള്‍ഡും കലര്‍ന്ന ലെഹങ്കയായിരുന്നു വിവാഹദിനത്തില്‍ ആലിയ ഭട്ട് അണിഞ്ഞത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 30 ലക്ഷമാണ് ലെഹങ്കയുടെ വില
ചുവന്ന നിറത്തിലുള്ള കൈകൊണ്ട് നെയ്ത മട്ക സില്ക്കിലായിരുന്നു സബ്യസാചി കത്രീന കൈഫിന്റെ വിവാഹ വസ്ത്രം ഒരുക്കിയത്. 17 ലക്ഷമാണ് ലെഹങ്കയുടെ വില
ഇന്ത്യന്‍ ആചാരപ്രകാരമുള്ള വിവാഹത്തിന് സബ്യസാചിയുുടെ ചുവപ്പ് ലെഹങ്കയായിരുന്നു പ്രിയങ്ക ചോപ്ര അണിഞ്ഞത്. 3720 മണിക്കൂറുകള്‍ കൊണ്ട് 110 പേര് ചേര്‍ന്നാണ് ലെഹങ്ക പൂര്‍ത്തിയാക്കിയത്
12 ലക്ഷം വില വരുന്ന ഫ്ളോറല്‍ ലെഹങ്കയായിരുന്നു വിവാഹത്തിന് നേഹ കക്കര്‍ അണിഞ്ഞത്