Tap to Read ➤

കിരീടം മുതല്‍ ദൃശ്യം വരെ; റീമേക്ക് ചെയ്ത മോഹൻലാൽ സിനിമകൾ

മണിച്ചിത്രത്താഴ്, തേന്മാവിന്‍ കൊമ്പത്ത്, കാക്കക്കുയിൽ,  തുടങ്ങി മോഹന്‍ലാല്‍ നായകനായി എത്തിയ നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ നിന്നും മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. റീമേക്ക് ചെയ്ത പ്രധാനപ്പെട്ട മോഹന്‍ലാല്‍ ചിത്രങ്ങളിതാ..!
തേന്മാവിന്‍ കൊമ്പത്ത്
തമിഴില്‍ മുത്തു എന്ന പേരിലാണ് തേന്മാവിന്‍ കൊമ്പത്ത് റീമേക്ക് ചെയ്തത്. രജനീകാന്ത് നായകനായി ചിത്രം കെഎസ് രവികുമാറായിരുന്നു തമിഴില്‍ ഒരുക്കിയിരുന്നത്
ദൃശ്യം
150 ദിവസത്തില്‍ കൂടുതല്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച ദൃശ്യം 75 കോടിയോളം രൂപയാണ് തിയേറ്ററുകളില്‍ നിന്നും നേടിയത്. തമിഴ്, കന്നട, തെലുങ്ക്, സിംഹള, ഹിന്ദി തുടങ്ങിയ ഭാഷകളിലെല്ലാം ചിത്രം റീമേക്ക് ചെയ്തിരുന്നു
മണിച്ചിത്രത്താഴ്
മലയാളത്തിലെ ഏറ്റവും വലിയ ക്ലാസിക് ഹിറ്റുകളിലൊന്നായ മണിചിത്രത്താഴ് കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെല്ലാം  റീമേക്ക് ചെയ്തിരുന്നു
കിലുക്കം
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1991ല്‍ പുറത്തിറങ്ങിയ ഈ ചിത്രം 300 ദിവസത്തിലധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഹിന്ദിയില്‍ മുസ്‌കുരാഹട് എന്ന പേരിലാണ് ചിത്രം റീമേക്ക് ചെയ്തിരിക്കുന്നത്
കിരീടം
സേതുമാധവനായി മോഹന്‍ലാലും കോണ്‍സ്റ്റബ്യള്‍ അച്യുതന്‍നായരായി തിലകനും മത്സരിച്ചഭിനയിച്ച കിരീടം  തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു
ചിത്രം
പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത ചിത്രം 366 ദിവസമാണ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്. ചിത്രം ചോരി ചേരി എന്ന പേരിലാണ് ഹിന്ദിയില്‍ റീമേക്ക് ചെയ്തിട്ടുള്ളത്. മിഥുന്‍ ചക്രവര്‍ത്തിയായിരുന്നു ചിത്രത്തിലെ നായകന്‍
താളവട്ടം
1986ലെ പുറത്തിറങ്ങിയ താളവട്ടം ആ വര്‍ഷത്തെ ഹിറ്റു ചിത്രങ്ങളിലൊന്നു കൂടിയായിരുന്നു. ഹിന്ദി, തമിഴ് എന്നീഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്തിരുന്നു
ബോയിംഗ് ബോയിംഗ്
പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, മുകേഷ്, ജഗതി ശ്രീകുമാർ, ലിസി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1985-ൽ പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ് 'ബോയിംഗ് ബോയിംഗ്'. 2005-ൽ പ്രിയദർശൻ തന്നെ ഗരം മസാല എന്ന പേരിൽ ഹിന്ദിയിലേക്കും ഈ ചിത്രം പുനർനിർമ്മാണം നടത്തി
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക