ബ്യൂട്ടി ക്യൂനില്‍ നിന്നും വെള്ളിത്തിരയിലെ താരസുന്ദരിയിലേക്ക്
സൗന്ദര്യ മത്സരത്തിലൂടെ സിനിമയിലെത്തിയവർ
Saranya KV
2000ത്തിലെ മിസ് ഏഷ്യ പസിഫിക് ജേതാവാണ് ദിയ മിര്‍സ
2000ത്തിലാണ് ലാറ ദത്ത മിസ് യൂണിവേഴ്സ് കീരിടം നേടുന്നത്. തുടര്‍ന്ന് തമിഴ് ചിത്രങ്ങളിലൂടെ സിനിമയിലെത്തിയ ലാറ 2003ലാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്
1993ലാണ് മിസ് ഇന്ത്യ കിരീടം നമ്രത ശിരോദ്കര് നേടുന്നത്. പിന്നാലെ വെള്ളിത്തിരയിലെത്തിയ നമ്രത പക്ഷേ വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2005ലായിരുന്നു തെലുങ്ക് താരം മഹേഷ് ബാബുവുമായുള്ള നമ്രതയുടെ വിവാഹം
2000ത്തിലായിരുന്നു പ്രിയങ്ക ചോപ്ര ലോക സുന്ദരിപ്പട്ടം സ്വന്തമാക്കുന്നത്. 2001ലായിരുന്നു തമിഴന് എന്ന ചിത്രത്തിലൂടെ പ്രിയങ്ക സിനിമാ കരിയര്‍ ആരംഭിക്കുന്നത്
1994ലാണ് ഐശ്വര്യ റായി മിസ് വേള്‍ഡ് കിരീടം ചൂടുന്നത്. മത്സരത്തില്‍ മിസ് ഫോട്ടോജെനിക്കായി തിരഞ്ഞെടുത്തതും ഐശ്വര്യയെയായിരുന്നു
1994ലണ് സുസ്മിത സെന്‍ മിസ് യൂണിവേഴ്സ് കീരിടം നേടുന്നത്. തുടര്‍ന്നായിരുന്നു സുസ്മിതയുടെ സിനിമാ അരങ്ങേറ്റം