Tap to Read ➤

ഫെെവ് സ്റ്റാർ ജീവിതം, ഇഷ്ടം തനിനാടന്‍; ബോളിവുഡ് താരങ്ങളുടെ ഇഷ്ട ഭക്ഷണം

ബോളിവുഡ് താരങ്ങള്‍ക്ക് പ്രിയപ്പെട്ട ഭക്ഷണങ്ങള്‍
Saranya KV
അമ്മയുണ്ടാക്കുന്ന ഭക്ഷണത്തോടാണ് കാര്‍ത്തിക് ആര്യന് പ്രിയം. സിന്തി കറി, ചോലെ ബട്ടൂര, പാവ് ബാജി, ഗുലാബ് ജാമുന്‍ എന്നിവയാണ് താരത്തിന്റെ മറ്റ് പ്രിയ ഭക്ഷണങ്ങള്‍
ദാല്‍, സബ്‌സി, റൊട്ടി തുടങ്ങി വീട്ടിലെ ഭക്ഷണം തന്നെയാണ് പ്രിയങ്ക ചോപ്രയ്ക്കും ഇഷ്ടം
വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കാനാണ് അനുഷ്‌ക ശര്‍മയ്ക്ക് ഇഷ്ടം. ബാംഗ്ലൂരിലെ സമര്‍പ്പണ്‍ എന്ന ഹോട്ടിലിലെ ഇന്ത്യന്‍-ചൈനീസ് ഭക്ഷണവും താരത്തിന് പ്രിയപ്പെട്ടതാണ്
രസം റൈസാണ് ദീപിക പദുക്കോണിന്റെ പ്രിയപ്പെട്ട ഭക്ഷണം
വീട്ടിലുണ്ടാക്കുന്ന ബിരിയാണി, ഹല്‍വ, പറാത്ത എന്നിവയാണ് കരീന കപൂറിന്റെ പ്രിയപ്പെട്ട ഭക്ഷണങ്ങള്‍
ചോറും സിന്തി കറിയുമാണ് രണ്‍വീര്‍ സിങ്ങിന്റെ പ്രിയപ്പെട്ട ഭക്ഷണം
അമ്മയുണ്ടാക്കുന്ന ബിരിയാണിയാണ് സല്‍മാന്‍ ഖാന്റെ പ്രിയപ്പെട്ട ഭക്ഷണം
ചൂടുള്ള സമൂസ കഴിക്കാനാണ് ഹൃത്വിക് റോഷന് എന്നും ഇഷ്ടം
പാനി പൂരിയും പാവ് ബാജിയുമാണ് സോനം കപൂറിന്റെ ഇഷ്ട ഭക്ഷണങ്ങള്‍