Tap to Read ➤

ബോളിവുഡ് താരങ്ങള്‍ വീട്ടുവാടകയായി മാസം നല്‍കുന്നത് ലക്ഷങ്ങള്‍

കോടികള്‍ മാറിമറിയുന്ന ബോളിവുഡില്‍ സിനിമാതാരങ്ങളുടെ ജീവിതവും അമ്പരപ്പിക്കുന്നതാണ്. ദീപിക പദുക്കോണ്‍, കത്രീന കൈഫ്, സണ്ണി ലിയോണ്‍ തുടങ്ങിയ താരങ്ങള്‍ വീടിനുമാത്രമായി ലക്ഷക്കണക്കിന് രൂപയാണ് ഒരു മാസം വാടകയായി നല്‍കുന്നത്. ബോളിവുഡ് താരങ്ങള്‍ മാസം നല്‍കുന്ന വാടക എത്രയെന്ന് അറിയേണ്ടേ ?
ജുഹൂസ് രാജ്മഹലിലെ എട്ടാമത്തെ അപ്പാര്‍ട്ട്‌മെന്റിലാണ് വിക്കി കൗശലും കത്രീന കൈഫും താമസിക്കുന്നത്. മാസം 8 ലക്ഷം രൂപയാണ് ഇവര്‍ നല്‍കുന്ന വാടക
7.25 ലക്ഷമാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും അവര്‍ താമസിക്കുന്ന അപ്പാര്‍മെന്റിനായി ഒരു മാസം ചിലവഴിക്കുന്ന വാടക
8.25 ലക്ഷമാണ് ഹൃത്വിക് റോഷന്‍ ഒരു മാസം നല്‍കുന്ന വാടക. 2020 മുതല്‍ ജുഹുവിലാണ് താരം താമസിക്കുന്നത്
12.5 ലക്ഷം രൂപയാണ് വീടിനായി മാധുരി ദീക്ഷിത് ഒരു മാസം നല്‍കുന്ന വാടക
5 ബിഎച്ച്‌കെ അപ്പാര്‍മെന്റില്‍ താമസിക്കുന്ന ജാക്വലിന്‍ ഫെര്‍ണാണ്ടസ് 6.78 ലക്ഷമാണ് വാടകയായി ഒരു മാസം നല്‍കുന്നത്
3 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന സണ്ണി ലിയോണും ലക്ഷങ്ങളാണ് മാസം വാടകയായി നല്‍കുന്നത്
മുംബൈയില്‍ താമസിക്കുന്ന കൃതി സനോണ്‍ 10 ലക്ഷമാണ് ഒരു മാസം വാടകയായി നല്‍കുന്നത്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക