Tap to Read ➤

ഈ താരങ്ങള്‍ മോഹിച്ചത് സിനിമ; പക്ഷെ തലവര മാറ്റിയത് സീരിയലുകള്‍!

സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുകയും എന്നാല്‍ വേണ്ടവിധം ശ്രദ്ധിക്കപ്പെടാതെ പോവുകയും പിന്നീട് ടെലിവിഷന്‍ രംഗത്ത് തിളങ്ങുകയും ചെയ്ത താരങ്ങളെക്കുറിച്ച് കൂടുതലറിയാം
പ്രേക്ഷകരുടെ പ്രിയതാരം സജിന്‍ സിനിമയിലൂടെയാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. എന്നാല്‍  സ്വാന്തനം എന്ന പരമ്പരയിലൂടെയാണ് സജിന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത്
2006ല്‍ പുറത്തിറങ്ങിയ വാസ്തവം എന്ന ചിത്രത്തിലൂടെയാണ് വരദ സിനിമയിലെത്തുന്നത്.  പിന്നീട് 2012ല്‍ സ്‌നേഹക്കൂട് എന്ന സീരിയലിലൂടെ ടെലിവിഷന്‍ രംഗത്ത് താരം സജീവമാവുകയായിരുന്നു
മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ വെള്ളിത്തിരയിലെത്തിയ ശ്രീരാം ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത കസ്തൂരിമാനിലൂടെയാണ് കൂടുതല്‍ ആരാധകരെ ഉണ്ടാക്കിയത്
മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയാണ് മാളവിക വെയില്‍സ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് 2015- 16ല്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത പൊന്നമ്പിളി എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ടെലിവിഷന്‍ രംഗത്ത് സജീവമായി
2011ല്‍ പുറത്തിറങ്ങിയ രതി നിര്‍വ്വേദത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ശ്രീജിത്ത് വിജയ് തുടര്‍ന്ന് ചെറുതും വലുതുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ ഈ കഥാപാത്രങ്ങളൊന്നും അധികം ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു
ബിജു സോപാനവും സിനിമയിലൂടെയാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. രാജമാണിക്യം, ബ്ലാക്ക് ബട്ടര്‍ഫ്‌ളൈ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച നടന് പക്ഷേ പിന്നീട് ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളൊന്നും ലഭിച്ചിരുന്നില്ല
സജിന്‍ പ്രേക്ഷകരുടെ പ്രിയതാരം ഷഫ്‌നയും സിനിനമയിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക