Tap to Read ➤

പൊന്നും വില; 2022ല്‍ ഏറ്റവും വില കൂടിയ വസ്ത്രം ധരിച്ച താരങ്ങള്‍

വസ്ത്രങ്ങള്‍ക്കായി 2022ല്‍ ലക്ഷങ്ങള്‍ ചെലവഴിച്ച താരങ്ങള്‍
Saranya KV
60 ലക്ഷം വില വരുന്ന ചുവന്ന നിറത്തിലുള്ള കുട്ടിയുടുപ്പാണ് കഴിഞ്ഞ വര്‍ഷം ഉര്‍വശി റൗട്ടേല അണിഞ്ഞ ഏറ്റവും വില കൂടിയ വസ്ത്രം
വിവാഹത്തോടനുബന്ധിച്ചുള്ള സംഗീത് പരിപാടിക്ക് 11,40,00 രൂപയുടെ പിങ്ക് ലെഹങ്കയായിരുന്നു ഹന്‍സിക അണിഞ്ഞത്
2022ലെ റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന് 17,11,177 രൂപയുടെ വസ്ത്രമായിരുന്നു പ്രിയങ്ക അണിഞ്ഞത്
അർപിത മേത്തയുടെ വിവാഹത്തിന് 1.75 ലക്ഷത്തിന്റെ വൈറ്റ് സാരിയായിരുന്നു മലൈക അറോറ അണിഞ്ഞത്
2022ലെ കാന്‍ ചലച്ചിത്ര മേളയില്‍ 4 ലക്ഷത്തിന്റെ വസ്ത്രമണിഞ്ഞായിരുന്നു ഐശ്വര്യ റായി എത്തിയത്
ബ്രഹ്മാസ്ത്രയുടെ പ്രമോഷനു വേണ്ടി 3,27,233 രൂപയുടെ കുഞ്ഞുടുപ്പായിരുന്നു ആലിയ ഭട്ട് അണിഞ്ഞത്
4,65,777 രൂപ വിലയുള്ള വസ്ത്രമായിരുന്നു അബുദാബിയില്‍ വച്ച് നടന്ന ഐഐഎഫ്എ അവാര്‍ഡ് ചടങ്ങിന് അനന്യ പാണ്ഡൈ ധരിച്ചത്
2,25,000 രൂപ വില വരുന്ന സാരിയാണ് 2022ല്‍ ജനീലിയ ധരിച്ച ഏറ്റവും വിലയുള്ള വസ്ത്രം