Tap to Read ➤

ആദ്യം അവഗണിക്കപ്പെട്ടു, ഇപ്പോൾ സൂപ്പർ താരം; ഇവർ പോളിയല്ലേ!

സിനിമ ഒരിക്കലും എളുപ്പത്തിൽ എത്തപ്പെടാവുന്ന മേഖലയല്ല. ഇന്ന് നാം കാണുന്ന പല സൂപ്പർ താരങ്ങളും നിരവധി അവഗണനകൾ നേരിട്ടാണ് ഈ നിലയിൽ എത്തിയത്. ആദ്യം അവഗണിക്കപ്പെട്ട് ഇന്ന് ഇന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളായവരെ അറിയാം
Rahimeen KB
ആദ്യ കാലങ്ങളിൽ, നിങ്ങൾ ഒരു നായികയെ പോലെയല്ല എന്ന വിമർശനങ്ങൾ കേട്ടിട്ടുണ്ട് മാധുരി ദീക്ഷിത്
നിറത്തിന്റെ പേരിൽ തന്നെ മഹേഷ് ഭട്ടിന്റെ സിനിമയിലെ ഗാനരംഗത്തിൽ നിന്ന് ഒഴിവാക്കിയെന്ന് ഒരിക്കൽ നവാസുദ്ധീൻ സിദ്ധീഖി പറഞ്ഞിട്ടുണ്ട്
ശബ്ദത്തിന്റെയും ഉയരത്തിന്റെയും പേരിൽ ആദ്യ കാലങ്ങളിൽ അവഗണന നേരിട്ട താരമാണ് അമിതാഭ് ബച്ചൻ
വിദേശ ലുക്കിന്റെ പേരിൽ ആദ്യ കാലങ്ങളിൽ സിനിമകളിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട് കത്രീന കൈഫ്
മോശം അഭിനയം എന്ന് ആരോപിച്ച് തനിക്ക് പ്രതിഫലം നൽകാതെയിരുന്നിട്ടുണ്ടെന്ന് ഒരിക്കൽ ഇർഫാൻ ഖാൻ പറഞ്ഞിട്ടുണ്ട്
വലിയ താരമാകാനുള്ള സൗന്ദര്യമൊന്നും തനിക്കില്ലെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഒരിക്കൽ തപ്‌സി പന്നു പറഞ്ഞിട്ടുണ്ട്
കരിയറിന്റെ തുടക്കത്തിൽ തെന്നിന്ത്യൻ സിനിമയിൽ നിന്നെല്ലാം താൻ ധാരാളം അവഗണന നേരിട്ടിട്ടുണ്ടെന്ന് വിദ്യ ബാലൻ പറഞ്ഞിട്ടുണ്ട്
ആവറേജ് നോർത്ത് ഇന്ത്യൻ ലുക്ക് ആണെന്ന് പറഞ്ഞ് സിനിമയിൽ നിന്ന് അവഗണിക്കപ്പെട്ടിട്ടുണ്ട് രൺവീർ സിങ്
നായകന്മാർ വെളുത്ത് നല്ല ശരീരമുള്ളവർ ആവണം എന്ന് പറഞ്ഞ് ആദ്യകാലങ്ങളിൽ നായകവേഷങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട് രാജ്‌കുമാർ റാവു
ആദ്യ കാലത്ത് നിരവധി പരസ്യങ്ങളിൽ നിന്നും ഷോകളിൽ നിന്നും ഒഴിവാക്കപ്പെട്ട താരമാണ് അനുഷ്‌ക ശർമ്മ