Tap to Read ➤

ബോളിവുഡിൻ്റെ പ്രണയ ഗായകൻ; കെകെയുടെ ജീവിതത്തിലെ അറിയാക്കഥകൾ

ഒരുപിടി മികച്ച ഗാനങ്ങളിലൂടെ പ്രേക്ഷകഹൃദയം കവര്‍ന്ന ബോളിവുഡിന്റെ പ്രിയപ്പെട്ട ഗായകന്‍ കെകൈയുടെ ജീവിതത്തിലെ അറിയാക്കഥകള്‍
Saranya KV
തൃശ്ശൂര്‍ സ്വദേശി സി.എസ് മേനോന്‍, കനകവല്ലി എന്നിവരുടെ മകനായി 1968ല്‍ ഡല്‍ഹിയിലാണ് കെകെ ജനിച്ചത്
വായിക്കാനും എഴുതാനും അറിയില്ലെങ്കിലും കെകെ നന്നായി മലയാളം സംസാരിക്കും
മേരീസ് സ്‌ക്കൂള്‍, കിരോരി മാല്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം
കോളേജ് പഠനത്തിനുശേഷം മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടിവായി കെകെ ജോലി ചെയ്തിരുന്നു
പിന്നീട് ഉഷാ ഫാന്‍, ഹീറോ ഹോണ്ട എന്നിവയ്ക്കു വേണ്ടി പരസ്യട്യൂണുകള്‍ ഉണ്ടാക്കി സംഗീത രംഗത്തേക്ക് കടന്നു
തുടര്‍ന്ന് ആല്‍ബങ്ങള്‍, ഹിന്ദി ഗാനങ്ങള്‍ തുടങ്ങിയവയിലൂടെ കെകെ പ്രേക്ഷകഹൃദയം കവര്‍ന്നു
മാച്ചിസ് എന്ന ചിത്രത്തിലെ ''ഛോടായേ ഹം വോ ഗലിയാം'' എന്ന ഗാനത്തിലൂടെയാണ് കെകെ ശ്രദ്ധിക്കപ്പെടുന്നത്
എ.ആര്‍ റഹ്മാന്‍ സംഗീതം നിര്‍വ്വഹിച്ച മിന്‍സാരക്കനവിലൂടെ തമിഴ്, തെലുങ്ക് ഭാഷകളിലും കെകെ സജീവമായി
ആംഖോം മേ തേരി, പത്തുക്കുള്ളേ നമ്പര്‍ ഒണ്ണ് സൊല്ല്, കാതല്‍ വളര്‍ത്തേന്‍ തുടങ്ങിയവയാണ് കെകെയുടെ ഹിറ്റ് ഗാനങ്ങള്‍
ഏതാണ്ട് 3500ല്‍ അധികം ജിംഗിളുകള്‍ (പരസ്യചിത്രഗാനങ്ങള്‍) പാടിയിട്ടുണ്ട്
സിനിമാഗാനങ്ങള്‍ക്കൊപ്പം തന്നെ ഇന്‍ഡി-പോപ്പ് പരസ്യചിത്രമേഖലയിലും കെകെ തന്റെ കഴിവ് തെളിയിച്ചിരുന്നു
സ്‌റ്റേജ് ഷോകളിലൂടെയും കെകെ സംഗീതരംഗത്ത് തരംഗം തീര്‍ത്തിരുന്നു
ജ്യോതിയാണ് ഭാര്യ. മകന്‍ നകുല്‍ കെകെ
2022 മെയ് 31ന് ഒരു സംഗീതപരിപാടിക്ക് പിന്നാലെ കുഴഞ്ഞുവീണ കെകെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു
ശരീരത്തില്‍ മുറിവേറ്റ പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് കെകെയുടെ മരണത്തില്‍ അസ്വഭാവികത കണ്ടെത്തി പോലീസ് കേസെടുത്തിരുന്നു
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക