Tap to Read ➤

പ്രശ്‌നം കാശോ? ഈ താരങ്ങള്‍ ഹിന്ദിയില്‍ അഭിനയിക്കാത്തത് എന്തുകൊണ്ട്‌ ?

ബോളിവുഡ് സിനിമകളോട് നോ പറഞ്ഞ തെന്നിന്ത്യന്‍ താരങ്ങള്‍
Saranya KV
തിരക്കഥ ഇഷ്ടപ്പെടാത്തതുകൊണ്ടായിരുന്നു പുനീത് രാജ്കുമാര്‍ ബജ്റംഗി ഭായ്ജാനില്‍ നിന്നും പിന്മാറിയത്‌
വിശാല്‍ ഭരദ്വാജിന്റെ ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം ഫഹദ് ഫാസില്‍ നിരസിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍
സെയ്ഫ് അലി ഖാന്‍ നായകനായി എത്തിയ ലാല്‍ ക്യാപ്റ്റന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള അവസരം യാഷ് നിരസിക്കുകയായിരുന്നു
സല്‍മാന്‍ ഖാന്‍ നായകനായി എത്തിയ ബജ്റംഗി ഭായ്ജാൻ എന്ന ചിത്രത്തില്‍ ആദ്യം നായകനായി തീരുമാനിച്ചത് അല്ലു അര്‍ജ്ജുനെ ആയിരുന്നു. എന്നാല്‍ താരം ചിത്രത്തില്‍ നിന്നും
 പിന്മാറുകയായിരുന്നു
 എന്നാണ് റിപ്പോര്‍ട്ട്‌
ഹിന്ദി സിനിമകള്‍ ചെയ്യാന്‍ നിവിന്‍ പോളിക്ക് നിലവില്‍ താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടാണ് താരം മന്‍മര്‍സിയാന്‍ എന്ന ചിത്രത്തില്‍ നിന്നും പിന്മാറിയത്‌
ഷാഹിദ് കപൂര്‍ നായകനായി എത്തിയ ജേഴ്‌സി എന്ന ചിത്രത്തില്‍ നിന്നും രഷ്മിക മന്ദാന പിന്മാറുകയായിരുന്നു
സിങ്കം എന്ന ഹിന്ദി ചിത്രത്തില്‍ അഭിനയിക്കാന്‍ അനുഷ്‌ക ഷെട്ടിക്ക് ഓഫര്‍ വന്നിരുന്നു. എന്നാല്‍ താരം ഓഫര്‍ നിരസിക്കുകയും പകരം കാജല്‍ അഗര്‍വാള്‍ ചിത്രത്തില്‍ അഭിനയിക്കുകയുമായിരുന്നു
ഷാരൂഖ് ഖാന്‍ ചിത്രം ചെന്നൈ എക്‌സ്പ്രസില്‍ നയന്‍താരയെ ആയിരുന്നു ആദ്യം നായികയായി തീരുമാനിച്ചത്. എന്നാല്‍ നയന്‍സ് ഓഫര്‍ നിരസിക്കുകയായിരുന്നു