twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എങ്കില്‍ തുടങ്ങാം... 2016 ലെ മികച്ച നടീ-നടന്മാര്‍ ആര്, സിനിമയേത്.. സംവിധായകനാര് ?

    By Rohini
    |

    2016 എന്ന വര്‍ഷം അവസാനത്തോട് അടുക്കുന്നു. ബിജോയ് സംവിധാനം ചെയ്ത മുറുപുറം എന്ന ചിത്രം മുതല്‍ ഡോണ്‍ മാക്‌സിന്റെ 10 കല്‍പനകള്‍ വരെ ഇതുവരെ മലയാളത്തില്‍ റിലീസായത് 110 ചിത്രങ്ങളാണ്. അതില്‍ പലതും തിയേറ്ററില്‍ എത്തിയത് പോലും ആരുമറിഞ്ഞില്ല. ഇനി ഇന്ന് (ഡിസംബര്‍ 2) റിലീസ് ചെയ്യുന്ന ഒരേ മുഖം ഉള്‍പ്പടെ, ഏഴോളം ചിത്രങ്ങള്‍ ഈ മാസം റിലീസിന് തയ്യാറാകുന്നു.

    എനിക്ക് മോഹന്‍ലാല്‍ കഴിഞ്ഞേ മറ്റാരുമുള്ളൂ, കേള്‍ക്കുമ്പോള്‍ വിഷമം തോന്നുന്ന കാര്യത്തെ കുറിച്ച് മീര

    മലയാളത്തിന്റെ ബോക്‌സോഫീസില്‍ ചരിത്ര നേട്ടം നേടിയ പുലിമുരുകന്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്നു എന്നത് അഭിമാനകരം. യഥാര്‍ത്ഥത്തോട് അടുത്തു നില്‍ക്കുന്ന മഹേഷിന്റെ പ്രതികാരവും ആക്ഷന്‍ ഹീറോ ബിജുവും കിസ്മത്തുമൊക്കെ റിലീസായതും ഈ വര്‍ഷമാണ്. ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളത്തിന് ഒത്തിരി പുതുമുഖ താരങ്ങളെയും ഈ വര്‍ഷം കിട്ടി.

    പണിപാളി, നിര്‍മാതാക്കള്‍ക്കും പ്രേക്ഷകര്‍ക്കും മോഹന്‍ലാലിനെ മതി; തെലുങ്ക് സംവിധായകര്‍ അങ്കലാപ്പില്‍

    കോമഡി, ഡ്രാമ, സോഷ്യല്‍ ഡ്രാമ, ഫാമിലി ഡ്രാമ, സ്‌പോര്‍ട് ഡ്രാമ, ചില്‍ഡ്രന്‍സ് ഡ്രാമ, ത്രില്ലര്‍, സസ്‌പെന്‍സ് ത്രില്ലര്‍, റൊമാന്‍സ് ത്രില്ലര്‍, ആക്ഷന്‍, രാഷ്ട്രീയ ആക്ഷേപ ഹാസ്യം, ഹൊറര്‍ അങ്ങനെ കാറ്റഗറി തിരിച്ചെത്തിയ 110 സിനിമകള്‍. അതില്‍ നിന്ന് ആര് മികച്ച നടന്‍, നടി, സിനിമ, സംവിധായകന്‍ എന്നൊക്കെ തിരഞ്ഞെടുക്കുക പ്രയാസം.. അത് പ്രേക്ഷകര്‍ക്ക് വിടാം

    മികച്ച സിനിമ

    മികച്ച സിനിമ

    മഹേഷിന്റെ പ്രതികാരം (ദിലീഷ് പോത്തന്‍)
    വേട്ട (രാജേഷ് പിള്ള)
    ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം (വിനീത് ശ്രീനിവാസന്‍)
    കമ്മട്ടിപ്പാടം (രാജീവ് രവി)
    ഒപ്പം (പ്രിയദര്‍ശന്‍)

    മികച്ച നടന്‍ ആര്

    മികച്ച നടന്‍ ആര്

    ഫഹദ് ഫാസില്‍ (മഹേഷിന്റെ പ്രതികാരം)
    കുഞ്ചാക്കോ ബോബന്‍ (വേട്ട)
    നിവിന്‍ പോളി (ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, ആക്ഷന്‍ ഹീറോ ബിജു)
    ദുല്‍ഖര്‍ സല്‍മാന്‍ (കലി, കമ്മട്ടിപ്പാടം)
    മോഹന്‍ലാല്‍ (ഒപ്പം, പുലിമുരുകന്‍)

    മികച്ച നടി ആര്

    മികച്ച നടി ആര്

    മഞ്ജു വാര്യര്‍ (വേട്ട, കരിങ്കുന്നം സിക്‌സസ്)
    നയന്‍താര (പുതിയ നിയമം)
    ആശ ശരത്ത് (പാവാട, അനുരാഗ കരിക്കിന്‍ വെള്ളം)
    വേദിക (ജെയിംസ് ആന്റ് ആലീസ്)
    ശ്രുതി മേനോന്‍ (കിസ്മത്ത്)

    മികച്ച സംവിധായകന്‍

    മികച്ച സംവിധായകന്‍

    രാജീവ് രവി (കമ്മട്ടിപ്പാടം)
    രാജേഷ് പിള്ള (വേട്ട)
    വിനീത് ശ്രീനിവാസന്‍ (ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം)
    ദിലീഷ് പോത്തന്‍ (മഹേഷിന്റെ പ്രതികാരം)
    ഒപ്പം (പ്രിയദര്‍ശന്‍)

    പുതുമുഖ നടന്‍ ആര്

    പുതുമുഖ നടന്‍ ആര്

    ഷൈന്‍ നിഗം (കിസ്മത്ത്)
    ഗോകുല്‍ സുരേഷ് (മുത്തുഗൗ)
    മണികണ്ഠന്‍ (കമ്മട്ടിപ്പാടം)
    വിഷ്ണു ഉണ്ണികൃഷ്ണന്‍ (കട്ടപ്പനയിലെ ഋത്വിക് റോഷന്‍)
    തോമസ്, മാത്യു, അരുണ്‍ കുര്യാന്‍, വിഷാഖ് നായര്‍, റോഷന്‍ മാത്യു (ആനന്ദം)

    പുതുമുഖ നടി

    പുതുമുഖ നടി

    പ്രയാഗ മാര്‍ട്ടിന്‍ (ഒരു മുറൈ വന്ത് പാര്‍ത്തായ)
    രജിഷ വിജയന്‍ (അനുരാഗ കരിക്കിന്‍ വെള്ളം)
    അപര്‍ണ ബാലമുരളി (മഹേഷിന്റെ പ്രതികാരം)
    വരലക്ഷ്മി ശരത്ത്കുമാര്‍ (കസബ)
    അനു ആന്റണി, സിദ്ധി, അനാര്‍ക്കലി (ആനന്ദം)

    English summary
    Best of 2016 in Malayalam film industry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X