എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ മത്സരാവേശം മുറുകുകയാണ്. ബിഗ് ബോസ് ഈ സീസണിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിട്ടാണ് ജിന്റോയെ എല്ലാവരും കാണുന്നത്. ഇന്ന് നടന്ന ടാസ്‌കില്‍ ജിന്റോ ശരണ്യയുടെ മുടി പിടിച്ചു വലിച്ചുവെന്നും ഗബ്രിയും ജിന്റോയും തമ്മില്‍ കാര്യമായ വഴക്ക് തന്നെ സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ലൈവ് കണ്ടതിലൂടെ വിലയിരുത്തുന്നത്.
ജിന്റോയും ഗബ്രിയും തമ്മില്‍ നേരത്തെയും രൂക്ഷമായ രീതിയില്‍ തര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അടുത്ത പവര്‍ ടീമിനെ തെരഞ്ഞെടുക്കുന്നതിനായുള്ള ടാസ്‌കുകളാണ് ഇപ്പോള്‍ നടക്കുന്നത്. അത്തരത്തില്‍ ഒരു ടാസ്‌കിനിടിയലാണ് ഇപ്പോള്‍ പ്രശ്‌നം കലുഷിതമായിരിക്കുന്നത് എന്ന് വേണം മനസിലാക്കാന്‍. എന്തായാലും വീണ്ടും വികാരം ജാസ്മിനെതിരെ തിരിഞ്ഞു എ്‌ന് തന്നെ വേണം മനസിലാക്കാന്‍.

ഇന്നത്തെ ടാസ്‌കില്‍ ഡെന്‍ ടീം ജാസ്മിന്‍, അന്‍സിബ, ജിന്റോ എന്നിവരായിരുന്നു. പവര്‍ര ടീം അംഗങ്ങളായ ഋഷി, ഗബ്രി, ശ്രീരേഖ എന്നിവരെയാണ് തോല്‍പ്പിക്കേണ്ടത്. എന്നാല്‍ ടാസ്‌കില്‍ ജാസ്മിന്‍ എതിരെ നില്‍ക്കുന്ന ഗബ്രിക്ക് വേണ്ടി നിന്നുവെന്നും മനപൂര്‍വ്വം സ്വന്തം ടീമിനെ തോല്‍പ്പിച്ചുവെന്നുമാണ് ഉയരുന്ന വിമര്‍ശനങ്ങള്‍.
ഗെയിമിനടിയില്‍ ഡെയ്ഞ്ചറസ് കോയിന്‍ ഗബ്രിയുടെ ശരീരത്തില്‍ പതിപ്പിച്ച ജിന്റോയ്‌ക്കെതിരെയാണ് ഗബ്രി ആക്രമണം നടത്തിയത്. തിരിച്ച് കോയിന്‍ ജിന്റോയുടെ മേല്‍ പതിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും തമ്മില്‍ കൈയ്യാങ്കളിയായി മാറുകയായിരുന്നു. എന്നാല്‍ ഗെയിമില്‍ ഏകപക്ഷീയമായ നിലപാടാണ് ഇന്‍ മേറ്റ്‌സ് എടുത്തതെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. എല്ലാവരും ഏകപക്ഷീയമായി ജിന്റോയ്ക്ക് മേല്‍കുറ്റം ചാര്‍ത്തുകയാണ് ചെയ്തതെന്നാണ് പറയുന്നത്.
ജിന്റോയെ വട്ടം പിടിക്കുന്നതും ആക്രമിക്കുന്നതും ഒന്നും ആരും കാണുന്നില്ല. എല്ലാവരും ശരണ്യയെയും ഗബ്രിയെയും മാത്രം സമാധാനിപ്പിക്കുമ്പോള്‍ ജിന്റോ ഒരു ഭാഗത്ത് തളര്‍ന്നിരിക്കുകയായിരുന്നു. സ്വന്തം ടീമിലുള്ളവര്‍ പോലും എതിര്‍ ടീമിലുള്ളവരെയാണ് ആശ്വസിപ്പിച്ചതെന്നും പ്രേക്ഷകര്‍ പ്രതികരണത്തില്‍ പറയുന്നു. ഗബ്രിക്ക് വേണ്ടി കളി വിട്ടുകൊടുക്കുന്ന ജാസ്മിനെയും ഋഷി ഉള്ളതിനാല്‍ ആക്ടീവ് ആകാത്ത അന്‍സിബയെയുമാണ് കണ്ടതെന്നും പ്രേക്ഷകര്‍ പറയുന്നു.
പക്ഷെ ജാസ്മിനെതിരെ തന്നെയാണ് പ്രേക്ഷകരുടെ വിമര്‍ശനം നീളുന്നത്. ഗബ്രിയുമായുള്ള വിഷയത്തില്‍ നിന്ന് പുറത്തുകടക്കാന്‍ നിന്ന ജാസ്മിനെ ഗബ്രി വീണ്ടും സംസാരിച്ച് അതിലേക്ക് കൊണ്ടിടുകയാണെന്നും ഗബ്രി തുടക്കം മുതലേ ടോക്‌സിക് ആണെന്നുമൊക്കെ വാദങ്ങള്‍ ഉയരുന്നുണ്ട്. ഇപ്പോള്‍ ഒരു പ്രേക്ഷകന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്;
എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? നിനക്ക് നിന്റെ സുഹൃത്തും വേണം ടീമും വേണമല്ലേ ജാസ്മിനെ ? ഈ സാധു മനുഷ്യന്‍ ഒറ്റക്കായിരുന്നു ടാസ്‌ക് മൊത്തത്തില്‍ കളിച്ചത് ...? റിഷി ഓപ്പോസിറ്റ് ഉള്ളത് കൊണ്ട് അന്‍സിബയും നൈസായി ഉള്‍ വലിഞ്ഞ് കളിച്ചതും വളരെ മോശമായിപ്പോയി ?

ഇയാളെ ഇടിക്കുന്നതും വലിക്കുന്നതും വട്ടം പിടിക്കുന്നതൊന്നും ആരും കണ്ടതുമില്ല കേട്ടതുമില്ല ...? സ്വന്തം ടീമിലുള്ളവരടക്കം ശരണ്യയേയും ഗബ്രിയേയും മാത്രം സമാധാനിപ്പിക്കുമ്പോഴും ആശ്വസിപ്പിക്കുമ്പോഴും ഒരു മൂലയില്‍ ഈ മനുഷ്യ ജീവിയും തളര്‍ന്നിരിപ്പുണ്ടെന്നുള്ള ചിന്ത നിങ്ങള്‍ക്ക് വേണമായിരുന്നു.
ഒറ്റ എപ്പിസോഡോഡ് കൂടി ഈ സീസണിലെ റിയല്‍ പോരാളിയെ പ്രേക്ഷകര്‍ കണ്ടെത്തി ...അവന്റെ പേരാണ് ജിന്റോ...നേര്‍ക്ക് നേരെ വരുന്നവന്റെ പാതി ബലം കവര്‍ന്നെടുക്കുന്ന ഞങ്ങളുടെ സ്വന്തം മല്ലയ്യ, എന്നാണ് പ്രേക്ഷകന്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.


Click it and Unblock the Notifications