»   » റിലീസ് ആയപ്പോള്‍ ആരും കണ്ടില്ല! ഡിവിഡി ഇറങ്ങിയപ്പോള്‍ ഹിറ്റായ മലയാള ചിത്രങ്ങള്‍...

റിലീസ് ആയപ്പോള്‍ ആരും കണ്ടില്ല! ഡിവിഡി ഇറങ്ങിയപ്പോള്‍ ഹിറ്റായ മലയാള ചിത്രങ്ങള്‍...

റീലീസ് ചെയ്തപ്പോള്‍ ആര്‍ക്കും വേണ്ടാത്ത ഈ ചിത്രങ്ങളുടെ ഡിവിഡി ഇറങ്ങിയപ്പോള്‍ ഒട്ടേറെ പേരാണ് കണ്ടത്

Written by: Pratheeksha
Subscribe to Filmibeat Malayalam

പ്രമേയത്തില്‍ പുതുമയോ മറ്റോ ഒന്നും അവകാശപ്പെടാനില്ലാത്ത ചിത്രങ്ങളായിരിക്കും പലപ്പോഴും ബോക്‌സ് ഓഫീസ് ഹിറ്റാവുന്നത്. കലാമൂല്യമുളള ചിത്രങ്ങള്‍ പരാജയപ്പെടുകയും ചെയ്യും. പക്ഷേ ചിത്രങ്ങളുടെ ഡിവിഡി ഇറങ്ങിയതിനു ശേഷം പ്രേക്ഷക ശ്രദ്ധേ നേടിയ ഒട്ടേറെ മലയാള ചിത്രങ്ങളുണ്ട്.

റീലീസ് ചെയ്തപ്പോള്‍ ആര്‍ക്കും വേണ്ടാത്ത ഈ ചിത്രങ്ങളുടെ ഡിവിഡി ഇറങ്ങിയപ്പോള്‍ ഒട്ടേറെ പേരാണ് കണ്ടത്് .ആ ചിത്രങ്ങളില്‍ ചിലത് ഇവയാണ്...

ജയസൂര്യ നായകന്‍

ആട് ഒരു ഭീകര ജീവിയാണ്

ജയസൂര്യ നായകായ ആട് ഒരു ഭീകര ജീവിയാണ് നല്ല ചിത്രമായിരുന്നെങ്കിലും ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടു. മിഥുന്‍ മാന്വല്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാംഭാഗം എടുക്കാന്‍ ആലോചനയുണ്ട്.

ഫഹദ് ഫാസില്‍

ഹരം

മോശം റിവ്യുകൊണ്ട് മാത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പട്ട ചിത്രമാണ് ഹരം എന്നു പറയാം. വിനോദ് സുകുമാരന്‍ സംവിധാനം ചെയ്ത ചിത്രം ഡിവിഡി ഇറങ്ങിയതിനു ശേഷം ശ്രദ്ധിക്കപ്പെട്ടു.ഫഹദ് ഫാസിലായിരുന്നു നായകന്‍

കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും

ചിറകൊടിഞ്ഞ കിനാവുകള്‍

പ്രമേയത്തില്‍ പുതുമ അവകാശപ്പെടാവുന്ന ചിത്രമായിരുന്നു ചിറകൊടിഞ്ഞ കിനാവുകള്‍. കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും അഭിനയിച്ച ചിത്രം ഡിവിഡി ഇറങ്ങിയതിനു ശേഷമാണ് ഏറെ ശ്ര ്ദ്ധിക്കപ്പെട്ടത്.

ദിലീപ് നായകന്‍

ലവ് 27x7

ദീലീപ് അഭിനയിച്ച ലൗ24 എന്ന ചിത്രവും പുതുമ അവകാശപ്പെടാവുന്ന ചിത്രമായിരുന്നു. ശ്രീബാല കെ. മേനോനായിരുന്നു സംവിധാനം. ഈ ചിത്രത്തിന്റെ ഡിവിഡി ഇറങ്ങിയതിനുശേഷം ഒട്ടേറെ പേരാണ് കണ്ടത്്്്

നായകന്‍ പൃഥ്വിരാജ്

ഗപ്പി

2016 ല്‍ പുറത്തിറങ്ങിയ മികച്ച ചിത്രങ്ങൡ ഒന്നായിരുന്നു ഗപ്പി.പൃഥ്വിരാജ് മുഖ്യവേഷത്തിലെത്തിയ ചിത്രം ഡിവിഡി ഇറങ്ങിയതിനു ശേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

സുജിത് വാസുദേവ്

ജെയിംസ് ആന്റ് ആലീസ്

പൃഥ്വിരാജ് നായകവേഷത്തിലെത്തിയ മറ്റൊരു ചിത്രമായിരുന്നു ജെയിംസ് ആന്റ് ആലീസ്.സുജിത് വാസുദേവ് സംവിധാനം ചെയ്ത ചിത്രം റിലീസായപ്പോള്‍ ശ്രദ്ധിക്കപ്പെട്ടില്ല.

ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിലെ ഫോട്ടോസിനായി

English summary
At times, we see some qualtiy films landing up as boxoffice failures. Here, we list some of the Malayalam films which were box office failures but later, went on to win the hearts of the audiences.
Please Wait while comments are loading...

Malayalam Photos

Go to : More Photos