എനിക്കും റസ്മിനും രണ്ട് ക്ലാരിറ്റിയോ? ജാസ്മിന്‍ ഗബ്രിയോട്; 'ഇത് ഒറ്റ ദിവസം കൊണ്ട് തീര്‍ക്കാവുന്നതേ ഉള്ളു'

ബിഗ് ബോസ് മലയാളം സീസണ്‍ 6 ആരംഭിച്ചത് മുതല്‍ പ്രേക്ഷകര്‍ക്കിടയിലും ബിഗ് ബോസ് ഹൗസിനുള്ളിലും ഒരുപോലെ ചര്‍ച്ചയായ രണ്ട് പേരുകളാണ് ജാസ്മിനും ഗബ്രിയും. ഇരുവരും ഒരുമിച്ച് കളിക്കുകയാണെന്നും ലവ് ട്രാക്ക് ഇറക്കുകയാണെന്നുമൊക്കെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും ആദ്യഘട്ടത്തില്‍ ഇത്തരം ആരോപണങ്ങളെ ശക്തമായി എതിര്‍ത്തിരുന്നു.

എന്നാല്‍ അടുത്തിടെ തനിക്ക് ഗബ്രിയോട് ഇഷ്ടമുണ്ടെന്നും അത് പ്രണയമാകാതെ നോക്കാന്‍ രുവരും ശ്രമിക്കുകയുമാണെന്നും ജാസ്മിന്‍ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ ജാസ്മിനോട് തനിക്ക് റൊമാന്റിക് റിലേഷന്‍ഷിപ്പ് ഇല്ലെന്നാണ് കഴിഞ്ഞ ദിവസം ഗബ്രി പറഞ്ഞത്. ഇത് കേള്‍ക്കുന്ന ജാസ്മിന്‍ സങ്കടപ്പെടുന്നുമുണ്ട്. തനിക്ക് കിട്ടേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിന്‍ റസ്മിനോട് ഇത് കേട്ടിട്ട് പറയുന്നുണ്ട്.

sijo

ഗബ്രി തനിക്ക് ഇനി വെറും ഫ്രണ്ട് മാത്രമാണെന്നും ജാസ്മിന്‍ റസ്മിനോട് പറയുന്നുണ്ട്. എന്നാല്‍ ഇത് ഇരുവരും ചേര്‍ന്ന് സ്ട്രാറ്റജി ഇറക്കുന്നതാണെന്നും അല്ലെന്നും ഒരുപോലെ പ്രേക്ഷകര്‍ വാദിക്കുന്നുണ്ട്. എന്നാല്‍ വീണ്ടും ചര്‍ച്ചയാകുന്നത് ഇപ്പോള്‍ പുറത്തുവന്ന പുതിയ പ്രമോയാണ്. നിനക്ക് പ്രണയം തോന്നുന്നുണ്ട് എന്നാണോ നീ പറയുന്നതെന്നാണ് ഗബ്രി ജാസ്മിനോട് ചോദിക്കുന്നത്. എന്നാല്‍ ചിലപ്പോള്‍ ആവാം. അറിയില്ല, അല്ല ആണ് എന്ന് തന്നൊണ് ജാസ്മിന്‍ മറുപടിയായി പറയുന്നത്.

അത് തെറ്റാണോ എന്നാണ് ജാസ്മിനോട് ഗബ്രി ചോദിക്കുന്നത്. എന്നാല്‍ തനിക്ക് അത് തെറ്റാണെന്നും അതിനുള്ള ക്ലാരിറ്റി നീ ഇന്നലെ എനിക്ക് തന്നുകഴിഞ്ഞെന്നും മറുപടിയായി ജാസ്മിന്‍ പറയുന്നുണ്ട്. എന്നാല്‍ താന്‍ അത് റസ്മിനുള്ള മറുപടിയാണ് നല്‍കിയതെന്നാണ് ഗബ്രി പറയുന്നത്. ഇത് കേള്‍ക്കുന്ന ജാസ്മിന്‍ എനിക്കും റസ്മിനും രണ്ട് ക്ലാരിറ്റി ആണോ എന്ന് ജാസ്മിന്‍ ചോദിക്കുന്നു. തുടര്‍ന്നും ഗബ്രി സംസാരിക്കുമ്പോള്‍ തനിക്ക് ഈ ടോപിക്ക് കേള്‍ക്കേണ്ട എന്ന് ജാസ്മിന്‍ ചെവി പൊത്തിക്കൊണ്ട് പറയുന്നതും പ്രമോയില്‍ കാണാം.

എന്നാല്‍ ഇതേ പ്രമോയില്‍ സിജോയും അര്‍ജുനും ഇവരുടെ വിഷയം സംസാരിക്കുന്നതും കാണാം. ഇതൊക്കെ അവര്‍ക്ക് ഒറ്റ ദിവസം കൊണ്ട് മാറ്റിയെടുക്കാം. ഐ ലവ് യൂ, ഞാന്‍ കല്യാണം കഴിക്കാന്‍ വേണ്ടി പോവാണ് എന്ന് പറയാനേ ഉള്ളു. കഴിഞ്ഞു. എന്നാല്‍ കല്യാണം കഴിക്കുമോ അതും ഇല്ല എന്നും സിജോ പറയുന്നത്.

ജാസ്മിന്‍-ഗബ്രി കോമ്പോകള്‍ക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു. ഇരുവരും ഫേക്ക് ആണെന്നാണ് ഭൂരിപക്ഷം പ്രേക്ഷകരും പറയുന്നത്. എന്നാല്‍ ഗബ്രി പോയി കഴിഞ്ഞാല്‍ ജാസ്മിന്‍ നന്നായി ഗെയിം കളിക്കുമെന്നും ചില പ്രേക്ഷകര്‍ അവകാശപ്പെടുന്നുണ്ട്.

അതേസമയം ജാസ്മിന്‍ ബിഗ് ബോസ്സ് ഹൗസില്‍ പനിച്ച് കിടക്കുമ്പോഴും ഗബ്രിയാണ് ഭക്ഷണം കഴിപ്പിച്ചിരുന്നതും ജാസ്മിന്റെ അടുത്ത് എപ്പോഴുമുണ്ടായിരുന്നതും. എന്നാല്‍ ഇതേ ഗബ്രിയോട് പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഗബ്രിയുടെ മറുപടി വന്നത്.

ജാസ്മിനെ ഒരിക്കലും തനിക്ക് വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്നും, അതുകൊണ്ട് തന്നെ അത്തരത്തില്‍ ഒരു ബന്ധത്തിലേക്ക് അതിനെ കൊണ്ടു പോയിട്ടില്ലെന്നുമാണ് ഗബ്രിയുടെ വാദം. എന്നാല്‍ ജാസ്മിന്‍ ചോദിക്കുന്നത് പ്രണയമില്ലെങ്കില്‍ പ്രണയിക്കുന്നവര്‍ ചെയ്യുന്നതു പോലെയുള്ള കാര്യങ്ങള്‍ എന്തിനാണ് നമ്മള്‍ ചെയ്യുന്നത് എന്നാണ്.

sijo

എന്നാല്‍ ഇഷ്ടമുണ്ട്, അത് പ്രണയമാണോ എന്ന കാര്യത്തില്‍ ക്ലാരിറ്റി ഇല്ല. അതില്‍ കൂടുതല്‍ സംസാരിക്കാന്‍ പറ്റില്ലെന്നുമൊക്കെയാണ് ഗബ്രി പറയുന്നത്. ഇവര്‍ക്കിടയില്‍ ഇനി എന്താണ് സംഭവിക്കുക എന്ന കാര്യത്തില്‍ പ്രേക്ഷകര്‍ക്കും കാര്യമായി ഒന്നും അറിയില്ലെന്ന് തന്നെയാണ് പുറത്തുവരുന്ന പ്രതികരണങ്ങളില്‍ നിന്നും മനസിലാകുന്നത്.

ജാസ്മിന്‍ ബിഗ് ബോസിലേക്ക് വരുമ്പോള്‍ വിവാഹ നിശ്ചയം കഴിഞ്ഞ സ്ത്രീയായിരുന്നുവെന്നും അത് മറച്ചു വെച്ചുകൊണ്ടാണ് ഗബ്രിയുമായി അടുത്തതെന്നും ഇതിനിടയില്‍ തന്നെ പുറത്തുവന്നിരുന്നു. ജാസ്മിന്‍ ഗബ്രിയെയും ചതിച്ചുവെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ആര് ആരെയാണ് ഇപ്പോള്‍ ചതിക്കുന്നതെന്ന തരത്തിലാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X