ബോക്‌സോഫീസ് റിപ്പോര്‍ട്ട്: 21 ദിവസം കൊണ്ട് അമര്‍ അക്ബര്‍ അന്തോണി എത്ര നേടി?
മലയാള സിനിമയെ സംബന്ധിച്ച് നല്ലൊരു മാസമാണ് കടന്നു പോയത്. ഈ ഒക്ടോബര്‍ മാസം ഒത്തിരി മികച്ച ചിത്രങ്ങള്‍ കൊണ്ട് കേരളത്തിലെ തിയേറ്ററുകള്‍ സമ്പന്നമായിരുന്നു. അതില്‍ മുന്നിലാണ് അമര്‍ അക്ബര്‍ അന്തോണി
മിമിക്രി രംഗത്തു നിന്നും വന്ന നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും മുഖ്യവേഷത്തിലെത്തിയ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറുന്ന അമര്‍ അക്ബര്‍ അന്തോണിസ് 21 ദിവസം കൊണ്ട് തിയേറ്ററുകളില്‍ നിന്നും വാരിയത് 22.6 കോടി രൂപയാണ്. കേരളത്തിനകത്തും പുറത്തും മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിയ്ക്കുന്നത്.
ആദ്യാവസനാം വരെ ചിരിച്ചിരിയ്ക്കാം എന്നതിനപ്പുറം, ചിന്തിക്കാനും ചര്‍ച്ച ചെയ്യാനും കാലിക പ്രസക്തിയുള്ള ഒരു വിഷയവും ചിത്രം മുന്നോട്ട് വയ്ക്കുന്നു. പല ആവര്‍ത്തി ചര്‍ച്ച ചെയ്ത വിഷയമാണെങ്കിലും അവതരണ മികവുകൊണ്ടും, കഥ പറഞ്ഞു പോകുന്ന രീതി കൊണ്ടുമാണ് അമര്‍ അക്ബര്‍ അന്തോണി വേറിട്ടു നില്‍ക്കുന്നത്.


Click it and Unblock the Notifications











