ബോക്‌സോഫീസ് റിപ്പോര്‍ട്ട്; കനല്‍ 14 ദിവസം, നേടിയത് നാലേ മൂക്കാല്‍ കോടി!
ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രമാണ് മോഹന്‍ലാല്‍ - എ പദ്മകുമാര്‍ കൂട്ടുകെട്ടിലെ കനല്‍ എന്ന ചിത്രം. പക്ഷെ പ്രേക്ഷക പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ചിത്രത്തിന് സാധിച്ചില്ല.
മോഹന്‍ലാലിനൊപ്പം അനൂപ് മേനോനും മുഖ്യ വേഷത്തിലെത്തിയ ചിത്രം 14 ദിവസം പിന്നിടുമ്പോള്‍ നേടിയ ഗ്രോസ് കളക്ഷന്‍ 4.76 കോടി രൂപയാണ്. ആദ്യ ദിവസം മികച്ച കളക്ഷന്‍ നേടിയ ചിത്രം പിന്നീട് പിന്നോട്ടടിയ്ക്കുകയായിരുന്നു.

ഏതൊരു അവസാനത്തിനും ഒരു തുടക്കമുണ്ട് എന്ന ടാഗ് ലൈനോടെ പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രമാണ് കനല്‍. ഹണി റോസ്, ഷീലു എബ്രഹാം, അതുല്‍ കുല്‍ക്കര്‍ണി, ജോയി മാത്യു തുടങ്ങിയൊരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്
ശിക്കാറിന് ശേഷം മോഹന്‍ലാലും സംവിധായകന്‍ പദ്മകുമാറും തിരക്കഥാകൃത്ത് സുരേഷ് ബാബുവും ഒന്നിക്കുന്നു എന്ന് കേട്ടപ്പോള്‍ പ്രേക്ഷക പ്രതീക്ഷ ഏറെയായിരുന്നു. ആ അമിത പ്രതീക്ഷയാണ് ചിത്രത്തിന് തിരിച്ചടിയായത്.


Click it and Unblock the Notifications











