» 

മമ്മൂട്ടിക്കും കാവ്യയ്ക്കും ഏഷ്യാവിഷന്‍ പുരസ്‌കാരം

Posted by:

ഏഴാമത് ഏഷ്യാവിഷന്‍ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാര്‍ഡ് കാവ്യാ മാധവനും ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, കുഞ്ഞനന്തന്റെ കട എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡ് മമ്മൂട്ടിക്കും ലഭിച്ചു.

മലയാള സിനിമയുടെ പിതാവ്, ജെസി ഡാനിയലിന്റെ കഥ പറഞ്ഞ കമല്‍ ചിത്രം സെല്ലുലോയിഡാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. നവംബര്‍ 15ന് ദുബായ് ഫെസ്റ്റിവല്‍ സിറ്റിയില്‍ നടക്കുന്ന പരിപാടിയില്‍ പുരസ്‌കാരങ്ങല്‍ വിതരണം ചെയ്യും.

മികച്ച ചിത്രം

മലയാള സിനിമയുടെ പിതാവ്, ജെസി ഡാനിയലിന്റെ കഥ പറഞ്ഞ കമല്‍ ചിത്രം, സെല്ലുലോയിഡാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്.

മികച്ച നടന്‍

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, കുഞ്ഞനന്തന്റെ കട എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള അവാര്‍ഡ് മമ്മൂട്ടിക്ക് ലഭിച്ചു

മികച്ച നടി

ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കാവ്യാമാധവന് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചത്

മാന്‍ ഓഫ് ദ ഇയര്‍

അയാളും ഞാനും തമ്മില്‍, സെല്ലുലോയ്ഡ്, മുംബൈ പൊലീ, മെമ്മറീസ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പൃഥ്വിരാജിന് മാന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ലഭിച്ചു.

യുവ പ്രതിഭ

എബിസിഡി, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്നീ ചിത്രങ്ങളിലെ അഭിനയത്ത് ദുല്‍ഖറാണ് യുവ പ്രതിഭയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

രണ്ടാമത്തെ നടന്‍

കളിമണ്ണ്, റോമന്‍ എന്നീ ചിത്രത്തിലെ അഭിനയം പരിഗണിച്ച് ബിജു മേനോന് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം ലഭിച്ചു

സഹനടി

സജിതാ മഠത്തിലാണ് ഷട്ടറിലെ അഭിനയത്തിലൂടൈ മികച്ച സഹനടിക്കുള്ള പുരസ്‌കാം വാങ്ങിയത്.

സഹനടന്‍

വിനീതാണ് സഹനടനായി തിരഞ്ഞെടുക്കപ്പെട്ടത്. ചിത്രം, ബാവൂട്ടിയുടെ നാമത്തില്‍

വ്യക്തിഗത പുരസ്‌കാരം

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ വ്യക്തിഗതയ്ക്കുള്ള പുരസ്‌കാരം ഇന്ദ്രജിത്ത് സ്വന്തമാക്കി

ബെസ്റ്റ് പെര്‍ഫോര്‍മര്‍

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചെങ്കിലും കളിമണ്ണ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബെസ്റ്റ് പെര്‍ഫോര്‍മര്‍ക്കുള്ള പുരസ്‌കാരം ശ്വേതയ്ക്ക് ലഭിച്ചു

മികച്ച ഗായകന്‍

മെമ്മറീസിലെ തിരയും തീരവും എന്ന ഗാനത്തിന്റെ ശബ്ദത്തിന്റെ ഉടമ വിജയ് യേശുദാസിനാണ് മികച്ച ഗായകനുള്ള പുരസ്‌കാരം ലഭിച്ചത്.

മികച്ച നവാഗത സംവിധായകന്‍

ഷട്ടര്‍ എന്ന ചിത്രം സംവിവിധാനം ചെയ്തതിലൂടെ മികച്ച നവാഗത സംവിധായകനും പ്രതിനായകനുമായുള്ള പുരകാരവും ജോയ് മാത്യവിന്

ഹാസ്യനടന്‍

പുള്ളിപ്പുലിയും ആട്ടിന്‍ കുട്ടിയും, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച സുരാജ് വെഞ്ഞാറമൂടാണ് മികച്ച ഹാസ്യതാരം

കലാമൂല്യമുള്ള ചിത്രം

അയാളും ഞാനും തമ്മില്‍ എന്ന ചിത്രമാണ് മികച്ച കലാമുല്യമുള്ള സൃഷ്ടി

പുതുമുഖ നടി

കുഞ്ഞനന്തന്റെ കടയിലൂടെ മലയാളത്തിലെത്തിയ നൈല ഉഷയാണ് മികച്ച പുതുമുഖ നടി

ഭാവി വഗ്ധാനം

നേരം, നെയ്യാണ്ടി, രാജ റാണി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച നസ്‌റിയ നസീമാണ് ഭാവി വാഗ്ധനമായി തിരഞ്ഞെടുക്കപ്പെട്ടത്.

തമിഴില്‍, മികച്ച നടന്‍

വേട്ടൈ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച തമിഴ് നടനുള്ള അവാര്‍ഡ് ആര്‍ മാധവന്‍ സ്വന്തമാക്കി

See next photo feature article

മികച്ച തമിഴ് നടി

തുപ്പാക്കി എന്ന ചിത്രത്തിലെ അഭിനയത്തിന് കാജള്‍ അഗര്‍വാളിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം

Read more about: kavya madhavan, mammootty, award, film, celluloid, കാവ്യാ മാധവന്‍, മമ്മൂട്ടി, പുരസ്‌കാരം, സിനിമ, സെല്ലുലോയ്ഡ്
English summary
Malayalam superstar Mammotty and Kavya Madhavan will be awarded the Asia vision movie awards for the best actor and actress category of 2013 on November 15 at a glittering ceremony in Dubai Festival City.
Please Wait while comments are loading...

Malayalam Photos

Go to : More Photos