twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ വെള്ളിയഴ്ച ഫഹദിനോ ജയസൂര്യയ്‌ക്കോ സുരേഷ് ഗോപിയ്‌ക്കോ?

    By Aswini
    |

    മലയാള സിനിമാ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു കയറുകയാണ്. റംസാന്‍ പ്രമാണിച്ചെത്തിയ മധുരനാരങ്ങ, ലവ് 24x7, കെഎല്‍10 പത്ത്, അച്ചാ ദിന്‍ എന്നീ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ ഇതാ മറ്റൊരു വെള്ളിയാഴ്ച കൂടെ എത്തുന്നു.

    ഈ വെള്ളിയാഴ്ച (ജൂലൈ 31) മൂന്ന് ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. ഫഹദ് ഫാസില്‍ നായകനാകുന്ന അയാള്‍ ഞാനല്ല, സുരേഷ് ഗോപി നായകനാകുന്ന രുദ്രസിംഹാസനം, ജയസൂര്യ നായകനാകുന്ന ജിലേബി. ആര്‍ക്കൊപ്പമായിരിക്കും ഈ വെള്ളിയാഴ്ച?

    മത്സരം ഇവര്‍ തമ്മില്‍

    ഈ വെള്ളിയഴ്ച ഫഹദിനോ ജയസൂര്യയ്‌ക്കോ സുരേഷ് ഗോപിയ്‌ക്കോ?

    ജൂലൈ 31 ന് ഫഹദ് ഫാസില്‍ നായകനാകുന്ന അയാള്‍ ഞാനല്ല, സുരേഷ് ഗോപി നായകനാകുന്ന രുദ്രസിംഹാസനം, ജയസൂര്യ നായകനാകുന്ന ജിലേബി എന്നീ ചിത്രങ്ങളാണ് റിലീസാകുന്നത്. മൂന്നും മൂന്ന് തലത്തില്‍ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ആര്‍ക്കൊപ്പമായിരിക്കും ഈ വെള്ളിയാഴ്ച

    അയാള്‍ ഞാനല്ല

    ഈ വെള്ളിയഴ്ച ഫഹദിനോ ജയസൂര്യയ്‌ക്കോ സുരേഷ് ഗോപിയ്‌ക്കോ?

    അയാള്‍ ഞാനല്ല എന്ന ചിത്രം ഫഹദ് ഫാസിലിനെ സംബന്ധിച്ച് നിലനില്‍പിന്റെ പ്രശ്‌നമാണ്. തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിടുന്ന ഫഹദിനെ അയാള്‍ ഞാനല്ല രക്ഷിക്കും എന്നാണ് പ്രതീക്ഷ. നടന്‍ വിനീത് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയാള്‍ ഞാനല്ല, മൃദുല മുരളി നായികയാകുന്ന ചിത്രതതില്‍ ദിവ്യ പിള്ള, ടിജി രവി, രഞ്ജി പണിക്കര്‍, ശ്രീകുമാര്‍, ടിനി ടോം, നോബി, ദിനേശ് നായര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. സംവിധായകന്‍ രഞ്ജിത്താണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

    ജിലേബി

    ഈ വെള്ളിയഴ്ച ഫഹദിനോ ജയസൂര്യയ്‌ക്കോ സുരേഷ് ഗോപിയ്‌ക്കോ?

    ജയസൂര്യ നായകനാകുന്ന ജിലേബി പൂര്‍ണമായും ഒരു കുടുംബ ചിത്രമാണ്. ഒരു സാധാരണക്കാരനായ കര്‍ഷകനായി ജയസൂര്യ എത്തുന്ന ചിത്രത്തില്‍ രമ്യ നമ്പീശനാണ് നായിക. നവാഗതനായ അരുണ്‍ ശേഖറാണ് സംവിധാനം. കെപിഎസി ലളിത, വിജയരാഘവന്‍, ശാരി, മാസ്റ്റര്‍ ധര്‍മജന്‍, ബേബി സായൂരി തുടങ്ങിയവര്‍ ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ആല്‍ബി ആന്റണി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ബിജിപാലാണ്. ശശികല മേനോനും ഈസ്‌റ്റോ കോസ്റ്റ് വിജയനും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

    രുദ്രസിംഹാസനം

    ഈ വെള്ളിയഴ്ച ഫഹദിനോ ജയസൂര്യയ്‌ക്കോ സുരേഷ് ഗോപിയ്‌ക്കോ?

    മറ്റൊരു റ്റാന്‍ട്രിക് ത്രില്ലറുമായി ഷിബു ഗംഗാധന്‍ വീണ്ടുമെത്തുകയാണ് രുദ്രസിംഹാസനം എന്ന ചിത്രത്തിലൂടെ. രുദ്രസിംഹന്‍ എന്ന ടൈറ്റില്‍ റോളില്‍ സുരേഷ് ഗോപി എത്തുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാനി, കനിഹ, ശ്വേത മേനോന്‍ എന്നിവരാണ് നായികമാരായെത്തുന്നത്. നെടുമിടി വേണു, ദേവന്‍, നിശാന്ത് സാഗര്‍, കരമന സുദീര്‍, കലാഭവന്‍ ഷാജോണ്‍, സുനില്‍ സുഗത, ഹരി കിഷോര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. പ്രശസ്ത നോവലിസ്റ്റ് സുനില്‍ പരമേശ്വരനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

    English summary
    After a highly disappointing Eid season, Malayalam movie industry is all set to witness three promising releases this weekend (July 31st). Ayaal Njanalla, which stars Fahadh Faasil in the lead role, Jayasurya starrer Jilebi, and Suresh Gopi starrer Rudrasimhasanam are the three movies, which will hit the theatres on July 31st.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X