twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തെന്നിന്ത്യയുടെ പ്രിയതാരം വിക്രം

    By Lakshmi
    |

    ചെറിയ വേഷങ്ങളിലൂടെയും ചെറു ബജറ്റ് ചിത്രങ്ങളിലൂടെയും മുന്നിരയിലേയ്ക്കെത്തിയ താരമാണ് വിക്രം. പഠനകാലത്തുതന്നെ മോഡലിങ്ങിനെയും സിനിമയെയും സ്നേഹിച്ച വിക്രം ഒടുവില് സിനിമയില് ആഗ്രഹിച്ചതുപോലെതന്നെ വലിയ താരപദവിയില് എത്തി.

    കഠിനാധ്വാനവും കലയോടുള്ള പ്രണയവും തന്നെയാണ് വിക്രമിനെ ഇന്നത്തെ വിക്രമായി വളര്ത്തിയത്. തെലുങ്കിലും, തമിഴിലും മലയാളത്തിലുമെല്ലാം ചെറിയ വേഷങ്ങള് ചെയ്ത് സൂപ്പര്താരപദവിയിലേയ്ക്ക് ഉയര്ന്ന വിക്രിന് നാല്പ്പത്തിയെട്ട് വയസ്സായി. ഏപ്രില് 17നായിരുന്നു വിക്രത്തിന്റെ ജന്മദിനം.

    കെന്നഡി വിനോദ് രാജ് എന്ന വിക്രം

    തെന്നിന്ത്യയുടെ പ്രിയതാരം വിക്രം

    ആല്ബെര്ട്ട് വിക്രം, രാജേശ്വരി എന്നിവരുടെ മകനായി മദിരാശിയിലാണ് കെന്നഡി വിനോദ് രാജ് എന്ന വിക്രം ജനിച്ചത്. കെന്നഡിയെന്ന പേര് പിന്നീട് അദ്ദേഹം വിക്രമെന്നാക്കി മാറ്റുകയായിരുന്നു. അച്ഛന്റെയും അമ്മയുടെയും പേരിന്റെ അക്ഷരങ്ങള് ചേര്ത്താണ് വിക്രമെന്ന പേര് ഇട്ടത്.

     ഡബ്ബിങ് ആര്ട്ടിസ്റ്റ്

    തെന്നിന്ത്യയുടെ പ്രിയതാരം വിക്രം

    കിരയറില് പിടിച്ചുനില്ക്കാന് പാടുപെടുന്നകാലത്ത് എന്ത് ജോലിയും ചെയ്യാന് തയ്യാറായിരുന്നു വിക്രം. മോഡലിങ്ങിന് പുറമേ ഡബ്ബിങ് ആര്ട്ടിസ്റ്റായും അദ്ദേഹം ജോലിചെയ്തു. കാതലന്, മിന്സാരക്കന് എന്നീ ചിത്രങ്ങളില് പ്രഭുദേവയ്ക്ക് വേണ്ടിയും അമരാവതിയില് അജിത്തിന് വേണ്ടിയും കൊണ്ടുകൊണ്ടേന് കണ്ടുകൊണ്ടേന് എന്ന ചിത്രത്തില് അബ്ബാസിന് വേണ്ടിയും വിക്രം ഡബ്ബ് ചെയ്തിട്ടുണ്ട്.

    ആദ്യ ചിത്രം കാതല് കണ്മണി

    തെന്നിന്ത്യയുടെ പ്രിയതാരം വിക്രം

    1989ല് പുറത്തിറങ്ങിയ കാതല് കണ്മണിയെന്ന ചിത്രത്തിലൂടെയാണ് വിക്രം സിനിമയിലെത്തുന്നത്. ചെറിയ വേഷമാണ് ഈ ചിത്രത്തില് അദ്ദേഹം ചെയ്തത്.

     മലയാളത്തിനും പ്രിയതാരം

    തെന്നിന്ത്യയുടെ പ്രിയതാരം വിക്രം

    ജാക്പോട്ട്, ധ്രുവം, സൈന്യം, സ്ട്രീറ്റ്, ഇന്ദ്രപ്രസ്ഥം, രജപുത്രന്, മയൂരനൃത്തം തുടങ്ങിയ ചിത്രങ്ങളിലൂടെ സഹനടന്റെ വേഷത്തില് വിക്രം മലയാളത്തിലുമെത്തിയിട്ടുണ്ട്. മലയാളികളുടെയും പ്രിയതാരമാണ് വിക്രം.

    അമ്പരപ്പിക്കുന്ന അഭിനയശേഷി

    തെന്നിന്ത്യയുടെ പ്രിയതാരം വിക്രം

    പിതാമഹന്, സേതു, ദൈവതിരുമകള് തുടങ്ങിയ ചിത്രങ്ങളിലൂടെ വിക്രം അഭിനയത്തിന്റെ കാര്യത്തില് ചലച്ചിത്രപ്രേമികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അഭിനയമികവിന് ദേശീയപുരസ്കാരവും വിക്രമിന് ലഭിച്ചിട്ടുണ്ട്.

    ആക്ഷന് ഹീറോ

    തെന്നിന്ത്യയുടെ പ്രിയതാരം വിക്രം

    അഭിനയമികവിനൊപ്പം എല്ലാ ചേരുവകളുമുള്ള കൊമേഴ്സ്യല് ചിത്രങ്ങളും തനിയ്ക്ക് നന്നേ ചേരുമെന്ന് വിക്രം പലവട്ടം തെളിയിച്ചുകഴിഞ്ഞു. പൊലീസ് വേഷങ്ങളും ആന്റി ഹീറോ വേഷങ്ങളും എല്ലാം വിക്രം മികവുറ്റതാക്കിയിട്ടുണ്ട്. അന്യന്, സാമി, ജെിമിനി, ധില്, ധൂള് തുടങ്ങിയ ചിത്രങ്ങളിലെല്ലാം വിക്രത്തിനുള്ളിലെ ആക്ഷന് ഹീറോയെ പുറത്തെടുത്ത ചിത്രങ്ങളായിരുന്നു.

    ബാല കണ്ടെത്തിയ അഭിനയപ്രതിഭ

    തെന്നിന്ത്യയുടെ പ്രിയതാരം വിക്രം

    സംവിധായകന് ബാലയാണ് വിക്രത്തിലെ അഭിനയപ്രതിഭയെ കണ്ടെത്തുന്നത്. അഭിയത്തോട് ഒടുങ്ങാത്ത അഭിനിവേശമുള്ള വിക്രമിനെ ബാല തന്റെ ചിയാന് ആക്കി മാറ്റി. സേതുവെന്ന ചിത്രമാണ് വിക്രത്തിന്റെ കരിയര് തന്നെ മാറ്റിമറിച്ചു. പിന്നീട് പിതാമഹന് എന്ന മറ്റൊരു ചിത്രവും ബാല വിക്രമിന് സമ്മാനിച്ചു.

    കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യുന്ന താരം

    തെന്നിന്ത്യയുടെ പ്രിയതാരം വിക്രം

    കഥാപാത്രത്തിന്റെ പൂര്ണതയ്ക്ക് വേണ്ടി എന്ത് ത്യാഗങ്ങള് ചെയ്യാനും തയ്യാറുള്ള നടനാണ് വിക്രം. തലമൊട്ടയടിച്ചും, ശരീരഭാരം കുറച്ചുമെല്ലാം പല ചിത്രങ്ങളിലും വിക്രം പ്രത്യക്ഷപ്പെട്ടു. ഇനി പുറത്തിറങ്ങാനിരിക്കുന്ന ഐ എന്ന ശങ്കര്ചിത്രത്തിലും വിക്രത്തിന്റെ പുതുരൂപം കാണാം.

    സൂപ്പര്താരം

    തെന്നിന്ത്യയുടെ പ്രിയതാരം വിക്രം

    ദില്, ദൂള്, സമുറായ് തുടങ്ങിയ കൊമേഴ്സ്യല് ചിത്രങ്ങളിലൂടെയാണ് വിക്രം തമിഴകത്തിന്റെ സൂപ്പര്താരമായി മാറിയത്.

    വിക്രത്തിന്റെ കുടുംബം

    തെന്നിന്ത്യയുടെ പ്രിയതാരം വിക്രം

    മലയാളിയായ ഷൈലജ ബാലകൃഷ്ണനാണ് വിക്രത്തിന്റെ ഭാര്യ. ഗുരുവായൂരില് വച്ചായിരുന്നു ഇവരുടെ വിവാഹം. ഇവര്ക്ക് രണ്ട് മക്കളുണ്ട് അക്ഷിതയും ധ്രുവും.

    English summary
    Vikram is an Indian film actor who predominantly appears in Tamil language films and has won six Filmfare Awards as well as one National Film Award
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X