യൂട്യൂബിൽ തരംഗമായി തമിഴ് താളം! അഗം ബാൻഡിന്റെ ഗാനം പൊളിച്ചു! വീഡിയോ കാണാം...
അംഗം ബാൻഡ് ഗ്രൂപ്പാണ് ഗാനം പ്രേക്ഷകരിലേയ്ക്ക് എത്തിച്ചിരിക്കുന്നത്.
യൂട്യൂബിലും സോഷ്യൽ മീഡിയയിലും ട്രെന്റിങ്ങ് ലിസ്റ്റിൽ ഒന്നാമത് നിൽക്കുന്ന ആൽബമാണ് കൂത്ത് ഓവർ കോഫി എന്ന ഗാനം. കേരളത്തിൽ നാം ഇതുവരെ കേട്ടിട്ടില്ല സംഗീത ശൈലിയാണ് ആൽബത്തിൽ. തമിഴ്നാടിന്റെ തനി നാടൻ താളത്തിൽ ഒരുക്കിയിരിക്കുന്ന കൂത്ത് ഓവർ കോഫി ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. ആദ്യ കേൾവിയിൽ തന്നെ നമ്മുടെ മനസിലേയ്ക്ക് ഗാനത്തിന്റെ സംഗീതവും വരികളും പതിയും.
ന്യൂ ജെൻ സംഗീതത്തോടൊപ്പം തമിഴ്നാട് തനി നാടൻ സംഗീത ശൈലിയും കൂട്ടിയിണക്കിയാണ് പാട്ട് തയ്യാറാക്കിയിരിക്കുന്നത്. അതിനാൽ തന്നെ പ്രേക്ഷകർക്ക് ഇതൊരല്പ്പം വ്യത്യസ്തമാണ്. കൂടാതെ ആൽബത്തിലെ പാട്ടിന്റെ ആലാപന ശൈലിയും തികച്ചും വ്യത്യസ്തമാണ്. അഗം ബാൻഡ് ഗ്രൂപ്പാണ് ഗാനം ഒരുക്കിയിരിക്കുന്നത്.
സ്വാമി സീതാരാമൻ എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് ഹരീഷ് ശിവരാമകൃഷ്ണനാണ്.പ്രവീണ്‍ -ഗിത്താര്‍, സ്വാമി- കീബോര്‍ഡ്, ശിവ-പെര്‍ക്കഷന്‍), ആദിത്യ-ബാസ്, യദുനന്ദന്‍ ഡ്രംസ് എന്നിവരാണ് പാട്ടിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ഇതിനു മുൻപ് പുറത്തിറങ്ങിയ എ ഡ്രീം റ്റു റിമെംബർ എന്ന ആൽബത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റായിരുന്നു.
വീഡിയോ കാണാം


Click it and Unblock the Notifications